തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ കൂടി സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍(സിഎസ്ആര്‍) നിന്നുള്ള സംഭാവനകള്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ളവയുടെ പട്ടികയിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിഎം കെയേഴ്സ് ഫണ്ടിനെ സിഎസ്ആര്‍ ഫണ്ടിന് അര്‍ഹതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനി നിയമത്തിലെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടും അവശ്യവിഭാഗങ്ങളുടെ ഉന്നമനത്തിന് കേന്ദ്രം രൂപവത്കരിക്കുന്ന ഫണ്ടും സിഎസ്ആറിലുള്ളതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ പ്രകടമായ അപാകതയാണുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ കൂടി സിഎസ്ആര്‍ ഫണ്ടിന് അര്‍ഹതയുള്ളവയുടെ പട്ടികയിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.
ഫെഡറല്‍ സംവിധാനത്തില്‍ പൊതുആവശ്യത്തിന് സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുന്ന ദുരിതാശ്വാസ ഫണ്ടിനെ സിഎസ്ആര്‍ പരിധിയില്‍നിന്ന് ഒഴിവാക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഞെരുക്കം വര്‍ധിപ്പിക്കുന്ന ഈ നടപടി തിരുത്തണമെന്നും കത്തിലൂടെ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ; 19 പേര് രോഗമുക്തരായി | Read More..
നാല് പുതിയ പോലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍; മൂന്നും വനിതാ സ്റ്റേഷന് | Read More..
നോക്കുകൂലി ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി- മുഖ്യമന്ത്രി | Read More..
പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കും, അച്ചടി 75% പൂര്‍ത്തിയായി: മുഖ്യമന്ത്രി | Read More..
കൊറോണ: കേരളത്തിനുള്ള ക്രെഡിറ്റ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്- മുഖ്യമന്ത്രി | Read More..
സ്വിഗ്ഗി 2000 സൗജന്യ ഭക്ഷണ പാക്കറ്റുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിതരണം ചെയ്യും | Read More..
'ഐ.ടി. വകുപ്പിനോട് ചോദിക്കൂ'; സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി Read More..
Content Highlights: issue with csr fund and cmdrf; cm pinarayi viijayan sent letter to pm modi
Published: 13 Apr 2020, 06:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented