
പാലക്കാട്: സി.പി.എം. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ഇ.എൻ. സുരേഷ്ബാബുവിനെതിരേ പൂവൻകോഴിയെ പറത്തിവിട്ട് കോൺഗ്രസിന്റെ പ്രതിഷേധം. സുരേഷ്ബാബുവിനെതിരായ പരാതി പോലീസിന് നൽകാതെ സ്ത്രീകളെ സി.പി.എം. അവഹേളിക്കുന്നെന്നാരോപിച്ചാണ് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തിയത്.
ഡി.സി.സി. ഓഫീസിൽനിന്ന് പ്രകടനവുമായി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ പ്രവർത്തകർ സുരേഷ് ബാബുവിന്റെ കോലംകത്തിച്ചു. ജില്ലാ സെക്രട്ടറിയുടെ ചിത്രം പതിച്ച പ്ലക്കാർഡ് കോഴിയുടെ കാലിൽതൂക്കി പറത്തിവിട്ടു.
പ്രതിഷേധയോഗം ഡി.സി.സി. സെക്രട്ടറി കെ. ഭവദാസ് ഉദ്ഘാടനംചെയ്തു. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷനായി.
യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, വി. മോഹനൻ, വി. ആറുമുഖൻ, പി.എം. ശ്രീവത്സൻ, എസ്. സേവിയർ, രമേഷ് പുത്തൂർ, സി. നിഖിൽ, പ്രതിഭ സതീഷ്, അനീഷ് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Palakkad Block Congress Committee staged a protest against removed CPM district secretary EN Suresh Babu., Protesters alleged that CPM is insulting women by not forwarding complaints against Suresh Babu to the police., Activists burned an effigy and released a rooster with a placard bearing Suresh Babu's picture.
Published: 06 Oct 2026, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented