കോഴിക്കോട്: പാർട്ടി കോടതിയല്ലെന്നും തെറ്റ് ചെയ്താൽ നടപടിയുണ്ടാവുമെന്നും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. ചെറിയ കുറ്റങ്ങളിൽപോലും നടപടിയെടുക്കുന്നവരാണ് ഞങ്ങളുടെ പാർട്ടി. മാധ്യമങ്ങളിൽ കാണുന്ന വിവരമേ തനിക്ക് അറിയുകയുള്ളൂവെന്നും കാര്യങ്ങൾ അറിയാതെ ഊഹത്തിൽ പ്രതികരിക്കാനാവില്ലെന്നും ശൈലജ പറഞ്ഞു.

To advertise here,

പാർട്ടി കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കും. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ ചാടിക്കയറി അഭിപ്രായം പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ പുറത്തുവിട്ടതിനുശേഷമാണ് നിലപാടെടുത്തതെന്നും ശൈലജ പറഞ്ഞു.