കോഴിക്കോട്: ജി-ടെക് അവതരിപ്പിക്കുന്ന മാതൃഭൂമി ഡോട്ട് കോം ഫ്യൂച്ചർ എക്‌സ് എഐ ഓണം- ക്രിയേറ്റീവ് പ്രെഡിക്ഷൻ കോണ്ടസ്റ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കോഴിക്കോട്ടെ TIARA by MPS ഹോട്ടലിൽ നടന്ന ചടങ്ങിൽ ജി-ടെക് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മെഹറൂഫ്, ജി-ടെക് എക്സിക്യൂട്ടീവ് ഡയറക്ടർ മെഹ്ന മെഹറൂഫ് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

To advertise here,

ഋതുനന്ദ ഗിരീഷ്, (പരപ്പനങ്ങാടി, മലപ്പുറം), അഖില, (വിഴിഞ്ഞം, തിരുവനന്തപുരം), അരുൺ, (മലപ്പുറം) എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയത്. മാതൃഭൂമി ഡിജിറ്റൽ മീഡിയ സൊലൂഷൻസ് എക്സിക്യൂട്ടീവ് അശ്വിൻദാസ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

എഐ വന്നാൽ ഓണക്കാലം എങ്ങനെ മാറുമെന്ന് സങ്കൽപ്പിക്കാനും അതിനെ ഷോകേസ് ചെയ്യാനുമുള്ള അവസരം ഒരുക്കുന്നതുമായിരുന്നു മത്സരം. മികച്ച എൻട്രികൾ അയച്ചവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് സമ്മാനങ്ങൾക്ക് അർഹരായത്.