പത്തനംതിട്ട: എരുമേലി നൈനാർ മസ്ജിദ് (വാവരു പള്ളി) ചീഫ് ഇമാം ആയിരുന്ന എരുമേലി താഴത്തുവീട്ടിൽ ടി.എസ്. അബ്ദുൽ കരിം മൗലവി എം.എഫ്.ബി. (101) അന്തരിച്ചു. പ്രായാധിക്യത്തിന്റെ അവശതയെത്തുടർന്ന് കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

To advertise here,

തിങ്കളാഴ്ച രാവിലെ 7:10 ഓടെയായിരുന്നു അന്ത്യം. ഭാര്യ: സൈനബ എരുമേലി മാളികവീട് കുടുംബാംഗം. കബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. 

മക്കൾ: ടി.എ. റഹ്‌മത്തുള്ള, സക്കീന. മരുമക്കൾ: ഹബീബാ മാളികവീട്, T.A.M. അൻസാരി അതിരമ്പുഴ.