വിഴിഞ്ഞം: മീൻപിടിത്തത്തിനിടെ എൻജിൻ കേടായി നിയന്ത്രണം വിട്ട വള്ളം തിരയിൽപ്പെട്ട് ഒഴുകിപ്പോയി. വ്യാഴാഴ്ച സന്ധ്യയ്ക്ക് ഏഴുമണിയോടെ കോവളം തീരത്ത് നിന്ന് നാലുകിലോമീറ്റർ അകലെയാണ് അപകടം. വള്ളം നിയന്ത്രിച്ചിരുന്ന വിഴിഞ്ഞം സ്വദേശി ക്രിസ്തുദാസ് ഫിഷറീസ് കൺടോൾ റൂമീൽ സഹായമാവശ്യപ്പെട്ടു. ഇതേ തുടർന്ന് ഫിഷറീസിന്റെ മറൈൻ എൻഫോഴ്‌സിലെ സിപിഒ അനിൽകുമാർ, ലൈഫ് ഗാർഡുകളായ കൃഷ്ണൻ, ജമാലുദീൻ എന്നിവർ ബോട്ടിൽ അപകട സ്ഥലത്ത് എത്തി. ഒഴുകിപ്പോകുകയായിരുന്ന വള്ളത്തിൽ നിന്ന് ക്രിസ്തുദാസിനെ രക്ഷപ്പെടുത്തി ബോട്ടിലേക്ക് കയറ്റി. തുടർന്ന് വള്ളത്തെ ബോട്ടിനോട് ചേർത്ത് കെട്ടിവലിച്ച് രാത്രി 9:30-ഓടെ വിഴിഞ്ഞം തീരത്ത് അടുപ്പിച്ചു.

To advertise here,