വിഴിഞ്ഞം: വിഴിഞ്ഞം ഫിഷ്‌ലാൻഡിന് സമീപം മത്സ്യത്തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം തെന്നൂർക്കോണം ചിറയിക്കോടിൽ സൂസ(75) ആണ് മരിച്ചത്.

To advertise here,

തിങ്കളാഴ്ച വൈകിട്ടോടെയാണ് ഫിഷ്‌ലാൻഡിന് സമീപം വയോധികനായ മത്സ്യത്തൊഴിലാളിയെ അബോധാവസ്ഥയിൽ മറ്റ് തൊഴിലാളികൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഇയാളെ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.

ഭാര്യ: പ്ലാസിറ്റ. മക്കൾ: റീന, മേരി, സിൽവദാസൻ. മരുമക്കൾ: സ്റ്റെല്ലസ്, രജനി, ജോണി. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ടോടെ കോട്ടപ്പുറം സിന്ധുയാത്ര മാതാ പളളിയിൽ.