
പീരുമേട് (ഇടുക്കി): വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയിൽ, കൊക്കയിൽ ചാടുമെന്ന് പെൺകുട്ടിയുടെ ഭീഷണി. പരുന്തുംപാറയിലെ പ്രധാന കേന്ദ്രമായ ടാഗോർ ഹെഡിന് മുകളിൽ കയറിയ പെൺകുട്ടി താഴേക്കുളള കൊക്കയിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടിയാണ് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ഭീഷണിമുഴക്കിയത്.
പെൺകുട്ടിയെ ടാഗോർ ഹെഡിന് മുകളിൽ കണ്ട പ്രദേശവാസിയായ ഫോട്ടോഗ്രാഫർ സ്ഥലത്തെത്തി വിവരമന്വേഷിച്ചു. ഡോക്ടറാകാൻ പഠിക്കാനാണ് ആഗ്രഹമെന്നും അതിന് സാധിച്ചില്ലെന്നും അതിനാൽ ജീവനൊടുക്കുകയാണെന്നും പെൺകുട്ടി പറഞ്ഞു. ഇയാൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇതോടെ പീരുമേട് പോലീസും ഷാഡോ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കുട്ടിയെ ഫോണിലൂടെ സംസാരിച്ച് അനുനയിപ്പിച്ച ശേഷം അപകടസ്ഥലത്തുനിന്ന് മാറ്റി. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച് പെൺകുട്ടിയെ കൗൺസിലിങ്ങിനയച്ചതായി പോലീസ് പറഞ്ഞു.
Content Highlights: A girl from Vandiperiyar threatened to jump into the gorge from Tagore Head in Parunthumpara. Peerumade police, shadow police, and fire force arrived and successfully rescued her.
Published: 28 Sept 2026, 05:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented