
ഫരീദാബാദ്: ഹരിയാണയിലെ സീഹി ഗ്രാമത്തിൽ കളിച്ചുകൊണ്ടിരിക്കെ രണ്ടര വയസ്സുള്ള പെൺകുട്ടി 200 അടി താഴ്ചയുള്ള കുഴൽക്കിണറ്റിൽ വീണു. ഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിയായ രാംദിന്റെ മകൾ നേഹയാണ് കുഴൽക്കിണറിൽ വീണത്. പോലീസും എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുട്ടിയെ രക്ഷപ്പെടുത്തി. പത്തുമണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. സമീപത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ കളിക്കാനായി കയറിയ നേഹ, അതിൽ നിന്ന് വഴുതിവീണ് കുഴൽക്കിണറിലേക്ക് പതിക്കുകയായിരുന്നു. ഫരീദാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ കുഴൽക്കിണർ കഴിഞ്ഞ 10 വർഷമായി അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇതിന്റെ അടപ്പ് മാറ്റിയിരുന്നതെന്നും കുട്ടിയുടെ പിതാവ് രാംദിൻ പറഞ്ഞു.
ജോലിസ്ഥലത്തായിരുന്ന രാംദിനെ ഗ്രാമവാസികളാണ് മകൾ കുഴൽക്കിണറ്റിൽ വീണ വിവരം അറിയിച്ചത്. വർഷങ്ങളായി ഈ കുഴൽക്കിണർ വെള്ളമില്ലാതെ വറ്റി വരണ്ടു കിടക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. വിവരം ലഭിച്ച ഉടൻ തന്നെ എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുകയായിരുന്നു.
Published: 28 Sept 2026, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented