ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന 17 കാരന്റെ പിതാവായ ജുഡീഷ്യൽ ഓഫീസർ ഓഫീസർ ഹൈക്കോടതിക്ക് വിശദീകരണം നൽകേണ്ടി വരും.. മോട്ടോർ വാഹനനിയമം വകുപ്പ് 199 എ പ്രകാരം 18 വയസിൽ താഴെയുള്ളവർ വാഹനമോടിച്ചുണ്ടാക്കുന്ന അപകടത്തിന്റെ ഉത്തരവാദിത്വം വാഹന ഉടമയ്ക്കാണെന്നതിനാലാണിത്.

To advertise here,

ചേരാനല്ലൂരിൽ അപകടത്തിനിടയാക്കിയ കാർ ജുഡീഷ്യൽ ഓഫീസറുടെ പേരിലാണെന്നാണ് പോലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് രക്ഷിതാക്കളുടെ അറിവോടെയാണെന്നാണ് നിയമം അനുമാനിക്കുന്നത്.

കുറ്റം തെളിഞ്ഞാൽ മൂന്ന് വര്ഷം വരെ വാഹനയുടമയെ തടവിനും . 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിക്കാം. വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കാം. ശിക്ഷയിൽ നിന്ന് ഒഴിവാകണമെങ്കിൽ തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ടിവരും. നിയമം അത്ര കര്ശനമായതു കൊണ്ടാണ് ചേരാനല്ലൂരിലെ അപകടത്തിൽ ജുഡീഷ്യൽ ഓഫിസർ മറുപടി നൽകേണ്ടി വരുന്നത്.

ജുഡീഷ്യൽ ഓഫീസറുടെ പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ചുണ്ടായ അപകടം നീതി ന്യായ സംവിധാനത്തിന് നേരെയും വിമർശനത്തിനിടയാക്കുന്നതും അവഗണിക്കാനാകില്ല. 14 വയസ്സുകാരനോടിച്ച കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ തന്റെ പേരിൽ ചുമത്തിയ മനഃപൂർവ്വമല്ലാത്ത നരഹത്യാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി അടുത്തിടെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. സ്റ്റിയറിങ് വീൽ കളിപ്പാട്ടമോ, പൊതുനിരത്ത് കളിസ്ഥലമോ അല്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു പിതാവിന്റെ പേരിലുള്ള കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കിയത്. ചേരാനല്ലൂരിലെ അപകടത്തിൽ ജുഡീഷ്യൽ ഓഫീസർക്കെതിരായ തുടർ നടപടികൾ അദ്ദേഹം നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉണ്ടാകുക. എന്നാൽ കേസ് എടുത്തു എന്നതിന്റെ പേരിൽ മാത്രം ജുഡീഷ്യൽ ഓഫീസർ അയോഗ്യനാക്കപ്പെടില്ല.