കൊച്ചി: അതിവേഗത്തിൽ പാഞ്ഞ ട്രെയിനിൽനിന്ന് തെറിച്ചുപോയ മൊബൈൽ ഫോൺ റെയിൽവേ ട്രാക്കിലെ കാടുകയറിയ പാതയിലൂടെ കിലോമീറ്ററുകൾ നടന്ന് കണ്ടെത്തി യാത്രക്കാരിക്ക് കൈമാറി മുൻ ആർ.പി.എഫ്. ഉദ്യോഗസ്ഥൻ.
ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിനിൽ കാട്പാടി സ്റ്റേഷനിൽനിന്നും കയറിയ കൊല്ലം സ്വദേശി ഡോണാ സജിയുടെ ഫോണാണ് ഇടപ്പള്ളി-കളമശ്ശേരി സ്റ്റേഷനുകൾക്കിടയിൽ തീവണ്ടിയിൽനിന്ന് തെറിച്ചുപോയത്. സ്ത്രീകളുടെ ജനറൽ കോച്ചിൽ ജനാലയ്ക്കരികിൽ ഹുക്കിൽ ചാർജ് ചെയ്യുന്നതിനായി ഇട്ടിരുന്ന ഫോണാണ് പുറത്തേക്കു വീണത്. ഉറക്കത്തിലായിരുന്ന ഡോണ ഫോൺ പോയത് അറിഞ്ഞില്ല. കൊല്ലത്ത് ഇറങ്ങാൻ നോക്കുമ്പോഴാണ് ഫോൺ കാണാനില്ലെന്നറിയുന്നത്.
കൊല്ലം സ്റ്റേഷനിലെ ആർ.പി.എഫ്. ഒാഫീസിലെത്തി അവർ പരാതി നൽകി. സൈബർ ട്രാക്കിങ്ങിലൂടെ ഫോൺ ഇടപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ കിടക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇതോടെ ആർ.പി.എഫുകാർ ഉണർന്നു. അവർ എറണാകളത്തെ ആർ.പി.എഫുമായി ബന്ധപ്പെട്ടു. ഇടപ്പള്ളിയിലാണെന്ന് മനസ്സിലാക്കിയതോടെ ആർ.പി.എഫിൽനിന്ന് വിരമിച്ച ഇടപ്പള്ളി പോണേക്കര സ്വദേശിയായ കെ.ബി. ഷാജിയുടെ സഹായം തേടി.
ഷാജി നടത്തിയ നീണ്ട തിരച്ചിലിനൊടുവിൽ റെയിൽപ്പാതയോരത്തെ കുറ്റിക്കാട്ടിൽനിന്ന് ഫോൺ കണ്ടെത്തി. കൊല്ലത്തുനിന്നും ഉച്ചയോടെ തിരികെവന്ന ഡോണ എറണാകുളം നോർത്ത് ആർ.പി.എഫ്. സ്റ്റേഷനിലെത്തി എ.എസ്.ഐ. രമേഷ്കുമാറിന്റെ കൈയിൽ നിന്നും മൊബൈൽ ഫോൺ കൈപ്പറ്റി. ‘ഓപ്പറേഷൻ മൊബൈലിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ഫോൺ തിരികെ ഏൽപ്പിക്കാൻ കഴിഞ്ഞതിലും വലിയ സന്തോഷമുണ്ടെന്ന് ഷാജി ‘മാതൃഭൂമിയോട്’ പറഞ്ഞു.
Content Highlights: A passenger's mobile phone fell from the Chennai-Thiruvananthapuram Superfast Express., Cyber tracking located the phone between Edappally and Kalamassery railway tracks., Retired RPF officer K.B. Shaji searched the dense bushes and successfully retrieved the phone., The phone was handed back to the owner at the Ernakulam North RPF station.
Published: 26 Oct 2026, 05:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented