മലപ്പുറം: നാടുകാണി ചുരത്തിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഒരു കുട്ടിയാന ഉൾപ്പെടെ നാല് ആനകളാണ് റോഡിലേക്ക് ഇറങ്ങിയത്. ഇവ റോഡ് മുറിച്ചുകടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

To advertise here,

ചുരംവഴി പോയ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. കാട്ടാന കാർ കുത്തി മറിച്ചിടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. യാത്രക്കാർ ജാ​ഗ്രത പാലിക്കണമെന്ന് വഴിക്കടവ് റെയ്ഞ്ച് ഓഫിസർ ബോബി കുമാർ മുന്നറിയിപ്പ് നൽകി.