
തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) എത്തിയത് മുന്നറിയിപ്പില്ലാതെ. റെയ്ഡ് നടത്തുന്ന കാര്യം സംസ്ഥാന പോലീസിനേയോ മറ്റു ഉദ്യോഗസ്ഥരേയോ അറിയിച്ചിരുന്നില്ല. കേരളത്തിലെ പത്തിടങ്ങളിലും ബെംഗളൂരുവിലുമാണ് പരിശോധന. മാസപ്പടി കേസിലാണ് ഇ.ഡി.യുടെ വ്യാപക പരിശോധന. റെയ്ഡ് വ്യാഴാഴ്ചയും തുടരുമെന്നാണ് വിവരം.
ഡൽഹിയിൽ ഇ.ഡി. ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പരിശോധനയെന്നാണ് വിവരം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ബെംഗളൂരു തുടങ്ങി 12 ഇടങ്ങളിൽ പരിശോധന തുടരുന്നു. പിണറായിയുടെ കണ്ണൂരിലെ സ്വന്തം വീട്ടിലും തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലെ വാടകയ്‌ക്കെടുത്ത വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നു. റിയാസ് ഇവിടെയില്ലെന്നാണ് സൂചന.
കൂടാതെ കൊച്ചിയിലെ സി.എം.ആർ.എൽ. ഓഫീസ്, സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്തയുടെ വീട് എക്‌സാലോജിക്കിന്റെ ബെംഗളൂരുവിന്റെ ഓഫീസ് എന്നിവിടങ്ങളിലും റെയ്ഡ് തുടരുന്നു.
രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന മൂന്ന് മണിക്കൂർ പിന്നിടുകയാണ്. പിണറായി വിജയൻ, വീണ വിജയൻ എന്നിവരിൽനിന്ന് ഇ.ഡി. മൊഴിയെടുക്കുകയാണെന്നാണ് വിവരം. സി.എം.ആർ.എൽ. എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇ.ഡി. തേടിയതായാണ് വിവരം. കേസിൽ അന്വേഷണത്തിന് തടസ്സമില്ലെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
Content Highlights: ED conducts surprise raids at 12 locations including Pinarayi Vijayan's residence., Investigation focuses on the CMRL-Exalogic financial transactions (Masappadi case)
Published: 27 May 2026, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented