പാലക്കാട്: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് എക്‌സാ ലോജിക് കമ്പനി വിഷയത്തിൽ വിജിലൻസ് എഫ്.ഐ.ആർ. തയ്യാറാക്കി കേസെടുത്താൽ കുടുങ്ങുന്നത് യു.ഡി.എഫ്. മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും ആയിരിക്കുമെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ. തെളിവുണ്ടെങ്കിൽ എഫ്.ഐ.ആർ. ഇടണമെന്നും അദ്ദേഹം സർക്കാരിനെ വെല്ലുവിളിച്ചു.

To advertise here,

പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എ.കെ. ബാലൻ. സമാനമായ ആരോപണത്തിൽ കോടതിക്ക് മുന്നിൽ പലവട്ടം കയറിയിറങ്ങി ശുദ്ധി തെളിയിച്ച പിണറായി വിജയനും കുടുംബാംഗങ്ങളും വെള്ളത്തിന് മുകളിൽ തന്നെ നിൽക്കുമെന്നും യു.ഡി.എഫ്. മന്ത്രിമാരായിരിക്കും മുങ്ങിത്താഴുകയെന്നും ബാലൻ പറഞ്ഞു.

'സർക്കാർ നടുക്കടലിലാണ്. പിന്നോട്ടാണോ മുന്നോട്ടാണോ പേകേണ്ടതെന്ന് നിശ്ചയമില്ല. ഒടുവിൽ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. അതിനിടെ എ.ജി.യുടെ നിയമോപദേശം സർക്കാരിന് ലഭിച്ചു. തെളിവുണ്ടെങ്കിൽ എഫ്.ഐ.ആർ. ഇടാം. അല്ലെങ്കിൽ പ്രാഥമിക പരിശോധന നടത്തി എഫ്.ഐ.ആർ. ഇടാം എന്നായിരുന്നു ഉപദേശം.' അദ്ദേഹം പറഞ്ഞു.

'എല്ലാ രേഖകളും എ.ജി.യുടെ ഓഫീസിലെത്തിച്ച ശേഷമാണ് ഈ സ്ഥിതി. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. എഫ്.ഐ.ആർ. ഇട്ടാൽ മന്ത്രിമാർ രണ്ടും കടുങ്ങും. എഫ്.ഐ.ആർ. ഇട്ടില്ലെങ്കിൽ പിണറായി വിജയന്റെ നിരപരാധിത്വം തെളിയും. അതിനാൽ ഇത് ഇരുതലമുർച്ചയുള്ള വാളാണ് - എ.കെ. ബാലൻ പറഞ്ഞു.

'കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിജിലൻസ് നിയമ പരിശോധന നടത്തിയ ആരോപണമാണിത്. പുതുതായി കേസെടുക്കാൻ എന്ത് തെളിവാണ് സർക്കാരിന്റെ കൈവശമുള്ളത്?' അദ്ദേഹം ചോദിച്ചു. താൻ മുഖ്യമന്ത്രിയെ നേരിൽക്കണ്ടത് എക്‌സാ ലോജിക് വിഷയവുമായി ബന്ധപ്പെട്ടല്ലെന്നും കെ.എസ്.എഫ്.ഇ. തൊഴിലാളികളുടെ പ്രശ്‌നം സംസാരിക്കാനായിരുന്നു എന്നും എ.കെ. ബാലൻ പറഞ്ഞു.