
കോഴിക്കോട്: കാൽപന്ത് കളിയുടെ ഈറ്റില്ലമായ കോഴിക്കോട്ടെ കാണികളുടെ മുന്നിൽ ശനിയാഴ്ച പന്തുതട്ടുന്നത് സ്വപ്നം കണ്ടിരുന്നു റിജോൺ ജോസ്. ഒരുമാസമായി നടക്കുന്ന പരിശീലന പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. പക്ഷേ വിധി ആ താരത്തിന്റെ ജീവനെടുത്തു.
കാൽപന്തുമായി കോഴിക്കോട്ടെ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഓടി നടക്കേണ്ട റിജോണിന് അതേ ഫുട്ബോൾ സ്നേഹികളുടെ മുന്നിൽ, അതേ ഹോം ഗ്രൗണ്ടിൽ ചലനമറ്റ് കിടക്കേണ്ടി വന്നു. ഒടുവിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി തിങ്കളാഴ്ച വൈകുന്നേരം കോഴിക്കോട് റിജോണിന് വിട നൽകി.
കഴിഞ്ഞദിവസമായിരുന്നു കോഴിക്കോട് ഗാന്ധിറോഡ് മേൽപ്പാലത്തിന് മുകളിൽ വെച്ച് റിജോണും സഹകളിക്കാരനും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെടുന്നത്. അപകടത്തിൽ റിജോണിന് ജീവൻ നഷ്ടപ്പെടുകയും കൂടെയുണ്ടായിരുന്ന സഹ കളിക്കാരൻ ഗനി അഹമ്മദിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണിൽ കൊച്ചിക്കുവേണ്ടി കളിച്ച റിജോണിനെ ഇത്തവണ കാലിക്കറ്റ് എഫ്.സി തിരിച്ച് വിളിക്കുകയായിരുന്നു. വരുന്ന ശനിയാഴ്ചയാണ് കാലിക്കറ്റ് എഫ്.സിയുടെ ആദ്യ മത്സരം തിരുവനന്തപുരം കൊമ്പൻസുമായി നടക്കേണ്ടിയിരുന്നത്.
വെള്ളിയാഴ്ചയായിരുന്നു കോഴിക്കോട് ബീച്ചിൽ വെച്ച് ടീമിനെ അവതരിപ്പിച്ചത്. ടീമിൽ റിജോൺ ജോസ് പ്രതിരോധ നിരയിലെയും ഗനി അഹമ്മദ് മധ്യ നിരയിലെയും കളിക്കാരായിരുന്നു.
അഞ്ച് അർജന്റീന കളിക്കാരും ഒരു ബ്രസീലുകാരനും ഉൾപ്പെടെ ശക്തമായ ടീമിനെയായിരുന്നു ഇത്തവണ കാലിക്കറ്റ് എഫ്.സി അവതരിപ്പിച്ചത്. ഒൻപത് ദേശീയ താരങ്ങളും ടീമിലുണ്ടായിരുന്നു.
Content Highlights: Calicut FC defender Rijon Jose died in a tragic bike accident in Kozhikode., The accident also injured his teammate Ghani Ahmed., Rijon was set to play for Calicut FC against Thiruvananthapuram Kombans on Saturday., The football community in Kozhikode bid an emotional farewell to the young player.
Published: 21 Sept 2026, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented