കോഴിക്കോട്: കോടഞ്ചേരിയിലെ ഷെജിന്റെയും ജോയ്‌സ്‌നയുടെയും വിവാഹത്തില്‍ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ. ലൗജിഹാദ് പരാമര്‍ശം കെട്ടിച്ചമച്ച അജണ്ടയാണ്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ ലൗജിഹാദ് പരാമര്‍ശത്തിലൂടെ മനപ്പൂര്‍വം ശ്രമിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പറഞ്ഞു.

To advertise here,

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കണക്കുകള്‍ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നത് കരളത്തില്‍ ഇല്ലെന്ന കാര്യം. വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷെജിനും ജോയ്‌സനയ്ക്കും എല്ലാ വിധ പിന്തുണയും നല്‍കുമെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.

മതരഹിത വിവാഹം തെറ്റായ കാര്യമല്ലെന്നും ഡി.വൈ.എഫ്.ഐ അവരെ പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും  സംസ്ഥാന സെക്രട്ടറി വി.കെ സനോജും പറഞ്ഞു.മുന്‍പും ഇത്തരം വിവാഹങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അവിടെയെല്ലാം വലിയ പിന്തുണയാണ് ഡി.വൈ.എഫ്.ഐ നല്‍കിയത്. മത രഹിത വിവാഹം പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി തുടങ്ങിയത് പോലും ഡിവൈഎഫ്‌ഐ ആണെന്ന് വി.കെ സനോജ് ചൂണ്ടിക്കാട്ടി.