
രാജാക്കാട്: ചിന്നക്കനാൽ അറുപതേക്കറിൽ നീലക്കുറിഞ്ഞി കാണാൻപോയ കേറ്ററിങ് കോളേജ് വിദ്യാർഥികൾ തേനീച്ച ആക്രമിച്ചതിനെത്തുടർന്ന് വഴിതെറ്റി കാട്ടിൽ കുടുങ്ങി. സൂര്യനെല്ലിയിലെ മൂന്നാർ കാറ്ററിങ് കോളേജിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ഇരുപതംഗസംഘമാണ് ഞായറാഴ്ച രാവിലെ 11-ന് രണ്ട് സംഘങ്ങളായി അറുപതേക്കറിലേക്ക് പോയത്.
ഇതിൽ ഒരുപെൺകുട്ടിയും ഏഴ് ആൺകുട്ടികളും അടങ്ങുന്ന സംഘത്തെ ഉച്ചയ്ക്ക് ഒന്നരയോടെ പെരുന്തേനീച്ച ആക്രമിച്ചു. ഇതേത്തുടർന്ന് ഇവർ പല വഴിക്ക് ഓടിയതോടെ വഴിതെറ്റി കാട്ടിൽ അകപ്പെട്ടു. ഒപ്പമുണ്ടായിരുന്നവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ നാല് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തി.
മൂന്നരമണിക്കൂർ നേരത്തേ ദൗത്യത്തിനൊടുവിൽ എല്ലാവരെയും രക്ഷിച്ച് കാടിന് പുറത്തെത്തിച്ചു. തേനീച്ചയുടെ കുത്തേറ്റ എട്ടുപേരെയും സൂര്യനെല്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സ നൽകി.
ദൗത്യത്തിനിടയിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ(ഗ്രേഡ്) എസ്. സജീവ്കുമാർ, ബി.എഫ്.ഒ. വിഷ്ണു കെ.ചന്ദ്രൻ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് അൻപുമണി, ആർ.ആർ.ടി. വാച്ചർ വിജയകുമാർ എന്നിവർക്ക് തേനീച്ചയുടെ കുത്തേറ്റു.
ചിന്നക്കനാൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ഹാരിസൺ ശശിയുടെ നേതൃത്വത്തിലാണ് വനപാലകരും വാച്ചർമാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.
Content Highlights: A group of 20 catering college students visiting Chinnakkanal for Neelakurinji viewing was attacked by bees, causing them to get lost in the forest. Forest department officials were informed, and after a three-and-a-half-hour search, all students were rescued and taken out of the forest; eight students received primary treatment for bee stings.
Published: 28 Sept 2026, 07:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented