
കൊച്ചി: കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ തേടി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നേതാക്കൾ കേരളത്തിൽ.
കേരളത്തിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സി.ജെ.പി. ഊർജിതമാക്കുമെന്ന് സി.ജെ.പി. ദക്ഷിണമേഖലയുടെ ചുമതലയുള്ള വിജയ് റെഡ്ഡി മല്ലങ്കി പത്രസമ്മേളനത്തിൽ പറഞ്ഞു.
22 മേഖലാ കോഡിനേറ്റർമാരുള്ളതിൽ നാലുപേർ കേരളത്തിൽ നിന്നാണ്. ഫിറോസ് ഖാൻ, നിതിൻ നോബിൾ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ് എന്നിവരാണത്. ഇവരുടെ നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കും.
സി.ജെ.പി.ക്ക് കേരളത്തിൽനിന്ന് ഇതുവരെ 20,000 പേരാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നും കേരളത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ളവർ ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കേരളത്തിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും.
കേരളത്തിൽ നിന്നുള്ള വിഷയങ്ങളും സി.ജെ.പി. ഏറ്റെടുക്കുമെന്ന്് വിജയ് റെഡ്ഡി മല്ലങ്കി പറഞ്ഞു. ദളിത്, ആദിവാസി വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ് മുടങ്ങുന്നതുൾപ്പെടെയുള്ള വിഷയങ്ങളുണ്ട് - അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യസംവിധാനങ്ങളെ തകർക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ. ബി.ജെ.പി.ക്ക് അനുകൂലമായി വോട്ടർ പട്ടിക അട്ടിമറിക്കുകയാണ്. രാജ്യത്താകെ 13 കോടി വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് പുറത്താക്കിയത്. അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്ന് പ്രവർത്തിക്കുന്നതാണ് നല്ലത്.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സി.ജെ.പി.യുടെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒക്ടോബർ രണ്ടിന് മുംബൈയിൽ തുടക്കമാകും. തുടർന്നു ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും. ഒക്ടോബർ 2-ന് കേരള ഘടകത്തിന്റെ നേതൃത്വത്തിലും പ്രതിഷേധം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു
പൊതുസമ്മേളനവും വൊളന്റിയർ മീറ്റ് അപ്പും
കൊച്ചി:∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു നടത്തുന്ന സമരത്തിനു രാഷ്ട്രീയ ഭേദമെന്യേ സംസ്ഥാനത്തെ യുവാക്കളുടെ പിന്തുണ അഭ്യർഥിക്കുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) മാധ്യമ വിഭാഗത്തിന്റെയും ദക്ഷിണമേഖലയുടെയും തലവൻ വിജയ് റെഡ്ഡി മല്ലങ്കി പറഞ്ഞു.
മറൈൻ ഡ്രൈവിൽ സി.ജെ.പി. കേരള വിഭാഗം സംഘടിപ്പിച്ച പൊതുസമ്മേളനവും വൊളന്റിയർ മീറ്റ് അപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവത്വം ഉയർത്തിയ പ്രതിരോധത്തിനു ഡൽഹി ജന്തർ മന്തറിലുണ്ടായ വലിയ വിജയം ആവർത്തിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ ദക്ഷിണ മേഖലാ കോഡിനേറ്റർമാരിലൊരാളായ സനൂപ് ദേവ് അധ്യക്ഷത വഹിച്ചു. നിതിൻ നോബിൾ, ഫിറോസ് ഖാൻ എന്നിവർ പ്രസംഗിച്ചു.
Content Highlights: CJP demands Chief Election Commissioner Gyanesh Kumar to resign over alleged voter list manipulation., The party is expanding its student-focused activities in Kerala with four regional coordinators., CJP has received 20,000 supporters from Kerala, aiming to take up local issues like e-grants for marginalized students., Nationwide protests will begin on October 2 in Mumbai, with active participation from the Kerala unit.
Published: 28 Sept 2026, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented