
പത്തുവര്‍ഷമെന്ന കാലയളവില്‍ പാര്‍ട്ടി പലതരത്തിലുള്ള വെല്ലുവിളികള്‍ അതിജീവിച്ചിട്ടുണ്ടാവുമല്ലോ
സി.പി.എം. ദുര്‍ബലപ്പെട്ട് കാണണമെന്നാഗ്രഹിക്കുന്ന വലതുപക്ഷ രാഷ്ട്രീയശക്തികളുടെയും മാധ്യമങ്ങളുടെയും തെറ്റായ പ്രചാരവേലകള്‍ ശക്തമായി നടക്കുകയാണ്. എന്തുകൊണ്ടാണ് ഇവരെല്ലാം സി.പി.എമ്മിനെ വളഞ്ഞിട്ടാക്രമിക്കുന്നത്. ഇതിനുമാത്രം എന്തുതെറ്റാണ് ചെയ്തത്. അറിഞ്ഞുകൊണ്ട് ഞങ്ങള്‍ ഒരുതെറ്റും ചെയ്തിട്ടില്ല. എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു എന്ന് ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിച്ചു. ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞു.
ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷവിഭാഗങ്ങളിലേക്ക് പാര്‍ട്ടി ഇനിയും കടന്നുചെല്ലേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ
പൂര്‍ണമായി ഞങ്ങള്‍ തൃപ്തരല്ല. പരമ്പരാഗതമായി ഉണ്ടായിരുന്ന സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞു. എന്നാല്‍, ചില മേഖലകളില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് ചരിത്രപരമായിത്തന്നെ സ്വാധീനത്തില്‍ ഏറ്റക്കുറച്ചിലുണ്ട്. അതില്‍ പലഘടകങ്ങളുണ്ട്. ചിലത് മതപരമായ ചട്ടക്കൂടുകളുമായി ബന്ധപ്പെട്ടുകിടക്കുന്നു. വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നത് വ്യത്യസ്ത സാമുദായികസംഘടനകളെ അവരുടെ തൊഴുത്തില്‍ തളച്ചിടാനാണ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ മതരാഷ്ട്രവാദികള്‍ക്കെതിരായി ഉറച്ച നിലപാട് സ്വീകരിക്കുന്നുണ്ട്. അതുപോലെ മറ്റുചില സംഘടനകളും നല്ലനിലപാട് സ്വീകരിക്കുന്നുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരായി എല്ലാ മതവിശ്വാസികളുമായ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഞങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യം. അതില്‍ ഞങ്ങള്‍ വലിയ അളവില്‍ വിജയിച്ചിട്ടുണ്ട്.
പി.എസ്.സി. കോഴവിവാദം സമീപകാലത്ത് പാര്‍ട്ടിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണല്ലോ. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്.
പി.എസ്.സി. കോഴയല്ല. നിയമനം വാങ്ങിക്കൊടുക്കാം എന്നുപറഞ്ഞ് ആരോടോ കാശ് വാങ്ങി, അതില്‍ കോഴിക്കോട് ഏരിയാ കമ്മിറ്റിയിലുള്ള ഒരാള്‍ക്ക് ബന്ധമുണ്ട് എന്ന ആക്ഷേപമാണ് വന്നത്. ഞങ്ങള്‍ അത് പരിശോധിച്ചു.
അയാള്‍ നേരിട്ട് കാശുവാങ്ങി എന്നതിന് ഒരുതെളിവും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. ഇതുപോലെ ഒരു കേസില്‍ പാര്‍ട്ടിസഖാക്കളുടെ പേരുപയോഗിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടാല്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ ആ അംഗത്തിന് ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റാത്തതിനാണ് നടപടിയെടുത്തത്.
അദ്ദേഹത്തില്‍ നിക്ഷിപ്തമായ പാര്‍ട്ടിച്ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. അത്തരം കാര്യങ്ങള്‍ പാര്‍ട്ടി വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
സി.പി.എം. ജില്ലാസമ്മേളനം 29 മുതല്‍ വടകരയില്‍
കോഴിക്കോട്: സി.പി.എം. കോഴിക്കോട് ജില്ലാസമ്മേളനം 29 മുതല്‍ 31 വരെ വടകര നാരായണ നഗറിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടക്കും. 29-ന് രാവിലെ ഒന്‍പതിന് പ്രതിനിധിസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുമെന്ന് ജില്ലാസെക്രട്ടറി പി. മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏരിയാ സമ്മേളനങ്ങളില്‍ നിന്നുള്ള 439 പ്രതിനിധികളും ജില്ലാകമ്മിറ്റി അംഗങ്ങളും സംസ്ഥാന നേതാക്കളുമടക്കം അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
മുഖ്യമന്ത്രി മൂന്നുദിവസവും സമ്മേളനത്തില്‍ പങ്കെടുക്കും. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, എ.കെ. ബാലന്‍, പി. സതീദേവി, എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുക്കും.
2015-നുശേഷം ആദ്യമായാണ് വടകര ജില്ലാസമ്മേളനത്തിന് വേദിയാവുന്നത്.
1931-ല്‍ കെ.പി.സി.സി.യുടെ സമ്പൂര്‍ണ സമ്മേളനത്തിന് വേദിയായ സ്ഥലത്താണ് ജില്ലാസമ്മേളനം നടക്കുന്നത്.
സമ്മേളനത്തിന് സമാപനംകുറിച്ചുകൊണ്ട് റെഡ് വൊളന്റിയര്‍ മാര്‍ച്ചും സീതാറാം യെച്ചൂരി നഗറില്‍ പൊതുസമ്മേളനവും നടക്കും. അരലക്ഷത്തോളംപേര്‍ റാലിയില്‍ പങ്കാളികളാവും.
10 വര്‍ഷംകൊണ്ട് കൂടിയത് 23,813 അംഗങ്ങള്‍
പത്തുവര്‍ഷംകൊണ്ട് സി.പി.എമ്മിന് ജില്ലയില്‍ 23,813 അംഗങ്ങളുടെ വര്‍ധനയുണ്ടായി. പുതിയ 109 ലോക്കല്‍ കമ്മിറ്റികളും 1879 ബ്രാഞ്ച് കമ്മിറ്റികളും നിലവില്‍വന്നു. 2015-ല്‍ 31,811 അംഗങ്ങളും 174 ലോക്കല്‍ കമ്മിറ്റികളും 2622 ബ്രാഞ്ചുകളുമാണ് ഉണ്ടായിരുന്നത്. അത് യഥാക്രമം 55,624 -283 -4501 എന്നിങ്ങനെയായി വര്‍ധിച്ചു.
അവസാന മൂന്നുവര്‍ഷംകൊണ്ട് 4037 അംഗങ്ങളും ആറുലോക്കല്‍ കമ്മിറ്റികളും 135 ബ്രാഞ്ച് കമ്മിറ്റികളുമാണ് വര്‍ധിച്ചത്. വനിതാ അംഗങ്ങളുടെ എണ്ണം 27.07 ശതമാനമായി വര്‍ധിച്ചു. ജില്ലയിലെ 10 ലോക്കല്‍ സെക്രട്ടറിമാരും 395 ബ്രാഞ്ച് സെക്രട്ടറിമാരും വനിതകളാണ്. മുന്‍പൊന്നുമില്ലാത്ത രീതിയില്‍ വനിതകളുടെ പ്രാതിനിധ്യം പാര്‍ട്ടിയില്‍ വര്‍ധിച്ചെന്ന് പി. മോഹനന്‍ പറഞ്ഞു. ജില്ലയില്‍ പകുതിയിലധികം ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടിയായി സി.പി.എമ്മിനെ മാറ്റുകയാണ് ലക്ഷ്യം. പാര്‍ട്ടി അംഗത്വത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൊഴിഞ്ഞുപോക്ക് കുറവാണെന്നും പി. മോഹനന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ്കുമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. ലതിക, കെ.കെ. ദിനേശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: cpm kozhikode district conference p mohanan speaking
Published: 24 Jan 2025, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented