
കാരശ്ശേരി: ലാഭേച്ഛകൂടാതെ സമൂഹത്തിന് സേവനം ചെയ്യുന്നവർക്ക് ജെ.സി.ഐ. കാരശ്ശേരി നൽകുന്ന ആദരമായ സൈലന്റ് വർക്കർ അവാർഡ് ഷിബു ചെറുവാടിക്ക് സമർപ്പിച്ചു. ജെ.സി.ഐ. കാരശ്ശേരി പ്രസിഡന്റ് അഷീക ആസാദ് ഷിബുവിന് അവാർഡ്
സമ്മാനിച്ചു. ഡോ. റിയാസ് കുങ്കഞ്ചേരി ചടങ്ങിൽ മുഖ്യാതിഥിയായി. അബൂബക്കർ സിദ്ധീഖ്, ബിബിൻ, ഹസനുൽ ബസരി, റിഷാന മുനീർ, ദേവക് അജേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യയുടെ ജെ.സി.ഐ. വീക്കിന്റെ ഭാഗമായിട്ടാണ് സൈലന്റ് വർക്കർ അവാർഡ് നൽകിയത്. ‘എന്റെ മുക്കം’ സന്നദ്ധ സേനാ അംഗവും സ്നേക് റെസ്ക്യൂവറുമാണ് ഷിബു.
Content Highlights: Shibu Cheruvadi received the JCI Karassery Silent Worker Award for selfless community service., The award was presented by JCI Karassery President Ashique Azad during the JCI Week celebrations., Dr. Riyas Kunkanchery attended the event as the chief guest., Shibu is an active member of the 'Ente Mukkam' volunteer group and a snake rescuer.
Published: 17 Sept 2026, 01:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented