കോഴിക്കോട്: റോഡിലെ അടിപിടി ചോദ്യം ചെയ്തതിന് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ. ബേപ്പൂർ അയനിക്കൽ വീട്ടിൽ അഭിറാം ലൂക്ക, ആദർശ് എന്നിവരെയാണ് ടൗൺ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ഈ മാസം 20-നായിരുന്നു കേസിനാസ്പദമായ സംഭവം.
നടക്കാവ് സ്വദേശിയായ യുവാവും സുഹൃത്തുക്കളും കോഴിക്കോട് ബീച്ചിലൂടെ കടന്നുപോകുമ്പോഴായിരുന്നു സംഭവം. ബീച്ചിനടുത്തുള്ള ഒരു റെസ്റ്ററന്റിനോട് ചേർന്ന് റോഡ് ബ്ലോക്കായിരുന്നു. ഇതിനടുത്ത് നടന്നുകൊണ്ടിരുന്ന അടിപിടി കാരണമാണ് റോഡ് ബ്ലോക്കായതെന്ന് മനസിലാക്കിയ യുവാക്കൾ വെളിയിലിറങ്ങി ഇത് ചോദ്യംചെയ്തു.
ഇതിൽ പ്രകോപിതരായ പ്രതികൾ ഇവർക്കുനേരെയും ആക്രമണം നടത്തുകയായിരുന്നു. കാറിലെത്തിയ യുവാക്കളിലൊരാളുടെ പരാതിയിൽ കേസ് എടുത്ത ടൗൺ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തേയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ഈ ദൃശ്യങ്ങളിലൂടെ പ്രതികളെ മനസിലാക്കിയ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോക്‌സോ കേസ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട ഒന്നാം പ്രതിയായ അഭിറാം ലൂക്കയെ അതിവിദഗ്ധമായാണ് പോലീസ് പിടികൂടിയത്.
മൂന്നോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട രണ്ടാം പ്രതിയായ ആദർശ് വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അവിടെയെത്തിയ പോലീസ് വീട്ടിൽവെച്ച് തന്നെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ സജി ഷിനോബ്, വിഷ്ണു, എസ്‌സിപിഒ-മാരായ ശരത്, പ്രസാദ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു, സുജിത് സി.കെ., ശ്രീജിത് കെ., അരുൺ എസ്. എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: Two brothers, Abhiram Luke and Adarsh, were arrested by the police for assaulting young men who questioned a roadblock caused by a fight near a restaurant in Kozhikode. The police investigation, which included reviewing CCTV footage, identified the suspects, leading to their arrest; Abhiram Luke is involved in multiple criminal cases, including a POCSO case.
Published: 24 Sept 2026, 08:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented