തിരുവനന്തപുരം: പോലീസിൽ ജില്ലാതലത്തിൽ കേസ് അന്വേഷിക്കുന്ന ‘ജില്ലാ ക്രൈംബ്രാഞ്ചി’ന്റെ പേര് ‘ജില്ലാ അന്വേഷണ ഏജൻസി’ എന്നാക്കാൻ ശുപാർശ. പോലീസ് മേധാവിയാണ് ആഭ്യന്തര വകുപ്പിനുമുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്. പ്രധാന കേസുകൾ അന്വേഷിക്കുന്ന രണ്ട് ഏജൻസികൾ ഒരേ പേരിൽ അറിയപ്പെടുന്നതുകൊണ്ടുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനാണ് തീരുമാനം.
ജില്ലാ പോലീസ് മേധാവിമാരുടെ കീഴിലാണ് ജില്ലാ ക്രൈംബ്രാഞ്ച്. ഡിവൈ.എസ്.പി. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും ചുമതല. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെയും പോലീസ് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാവും അന്വേഷണസംഘം രൂപവത്‌കരിക്കുക. ലോക്കൽ പോലീസ് സ്റ്റേഷനുകളുടെ അന്വേഷണപരിധിക്ക് മുകളിൽവരുന്ന പ്രധാന കേസുകളാണ് പ്രത്യേകസംഘത്തെ ഏൽപ്പിക്കുന്നത്.
ഇവർ അന്വേഷിക്കുന്ന കേസുകളിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരുമ്പോഴാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഒരു എ.ഡി.ജി.പി.യുടെ കീഴിൽ പ്രധാന കേസുകളുടെ അന്വേഷണംമാത്രമാണ് ക്രൈംബ്രാഞ്ച് കൈകാര്യംചെയ്യുന്നത്. പ്രത്യേക പരീക്ഷ നടത്തിയാണ് ഇതിലേക്ക് പോലീസിൽനിന്ന് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്.
ജില്ലാതലത്തിൽ ക്രൈംബ്രാഞ്ചിനും വിവിധ യൂണിറ്റുകൾ ഉണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കെത്തുന്ന പൊതുജനങ്ങൾക്കും ഒരേ പേര് തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്. ഇത്തരം പരാതികൾ വന്നതോടെ പോലീസ് ഉന്നതതല യോഗത്തിലാണ് പേരുമാറ്റാനുള്ള നിർദേശം വന്നത്.
Content Highlights: The police chief has recommended renaming the 'District Crime Branch' to 'District Investigation Agency' to avoid confusion with another agency of the same name. The District Crime Branch operates under district police chiefs, led by a DySP-ranked officer, and handles major cases beyond local police station jurisdiction. The name change suggestion arose from public confusion and complaints, prompting a high-level police meeting to address the issue.
Published: 30 Sept 2026, 07:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented