
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണത്തിൽ രാഷ്ട്രീയപ്രതിരോധം ശക്തമാക്കാൻ സി.പി.എം. എൽ.ഡി.എഫിലെ എല്ലാ ഘടക കക്ഷികളെയും ഇതിന്റെ ഭാഗമാക്കാനാണ് ആലോചന. ഇതിനായി ഇടതുമുന്നണി യോഗം വിളിച്ചേക്കും. എന്നാൽ, പോലീസ് അന്വേഷണത്തെ എതിർക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ.
ഇ.ഡി.യുടെ രാഷ്ട്രീയം പറയുമ്പോൾതന്നെ, ആരോപണത്തിന്റെ നിജസ്ഥിതി പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ അന്വേഷണം നടക്കുന്നതാണ് ഉചിതമെന്നാണ് സി.പി.ഐ. നേതാക്കളുടെ പക്ഷം.
മറ്റുകക്ഷികളും ആരോപണങ്ങളിൽ അഭിപ്രായം പറയാതെയും അന്വേഷണത്തെ എതിർക്കുന്ന രീതിയോട് അകലംപാലിച്ചുമാണ് നിൽക്കുന്നത്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനല്ലാതെ, കേസിന്റെ വിശദാംശങ്ങളിലേക്കു കടന്ന് ആരോപണം നേരിടുന്നവരെ ന്യായീകരിക്കാനുള്ള ശ്രമം നടത്തുന്നതേയില്ല. ഇത് വിഷയത്തിൽ പാർട്ടിക്കുള്ളിൽ രണ്ടുപക്ഷമുണ്ടെന്ന പ്രചാരണമുണ്ടാക്കി. ഇത് മറികടക്കാനാണ് വിഷയത്തിൽ പ്രത്യേക ലഘുലേഖ പ്രസിദ്ധീകരിക്കാൻ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചത്.
അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ പ്രാദേശികതലത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതും പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നെന്ന് ബോധ്യപ്പെടുത്താനാണ്.
വ്യാഴാഴ്ച സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ഇക്കാര്യത്തിൽ മുന്നണിയെ ആകെ അണിനിരത്താനുള്ള സി.പി.എം. ശ്രമം വിജയിക്കണമെങ്കിൽ മുന്നണിയോഗത്തിനുപരി ഘടകകക്ഷിനേതാക്കളുമായുള്ള ചർച്ചയുടെ വഴി നോക്കേണ്ടിവരും.
Content Highlights: CPM plans to strengthen political defense against investigations targeting opposition leader Pinarayi Vijayan and his family, involving all LDF component parties.
Published: 24 Sept 2026, 07:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented