ആലപ്പുഴ: പ്രാദേശിക വിഭാഗീയതയെത്തുടർന്ന് സി.പി.എം. കുട്ടനാട് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. കഴിഞ്ഞ സമ്മേളനം തിരഞ്ഞെടുത്ത ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ട് പകരം പുതിയ പത്തംഗ അഡ്‌ഹോക് കമ്മിറ്റിയെ ജില്ലാ കമ്മിറ്റി തിരഞ്ഞെടുക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയറ്റ് അംഗമായ മനു സി. പുളിക്കന് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്. ഒപ്പം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി. ഉണ്ണികൃഷ്ണൻ, കെ.കെ. അശോകൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.
ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന നേതൃയോഗങ്ങളിലാണ് കുട്ടനാട്ടിൽ ഇപ്പോഴും വിഭാഗീയത തുടരുന്നതായി വിലയിരുത്തലുണ്ടായതും തുടർന്ന് ഏരിയാ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചതും. കഴിഞ്ഞ സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ കുട്ടനാടിനെ വിഭാഗീയത അവസാനിക്കാത്ത സ്ഥലം എന്നാണ് പാർട്ടി വിശേഷിപ്പിച്ചിരുന്നത്. മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഒരു വിഭാഗം പാർട്ടിവിട്ട് സി.പി.ഐ.യിൽ ചേരുകയും പിന്നീട് അവർ എൽ.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.
ആഴ്ചകൾക്ക് മുൻപ് ഏരിയ കമ്മിറ്റി അംഗങ്ങളിലൊരാൾ സി.എം.പി.യിലും മറ്റൊരാൾ ബി.ജെ.പി.യിലും ചേർന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. നേതാക്കളുടെ ഇത്തരം കൂടുമാറ്റങ്ങൾക്ക് കാരണം രൂക്ഷമായ വിഭാഗീയ പ്രശ്‌നങ്ങളാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നേതൃത്വം ഇപ്പോൾ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.
Content Highlights: CPM Kuttanad Area Committee dissolved due to persistent factionalism., A 10-member ad-hoc committee has been formed by the district committee.
Published: 13 Nov 2026, 07:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented