
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140-ാം സ്ഥാപക ദിനാഘോഷത്തിനിടെ ദേശീയഗാനം തെറ്റിച്ചു പാടി കോൺഗ്രസ് പ്രവർത്തകർ. തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികൾക്കിടയിലാണ് പ്രവർത്തകർ ദേശീയഗാനം തെറ്റായി ആലപിച്ചത്.
'ജനഗണമന' എന്ന് തുടങ്ങേണ്ട വരികൾക്ക് പകരം 'ജനഗണ മംഗള' എന്നാണ് പ്രവർത്തകർ പാടിയത്. വരികളിൽ തെറ്റ് സംഭവിച്ചിട്ടും അത് തിരുത്താൻ ശ്രമിക്കാതെ നേതാക്കളും പ്രവർത്തകരും തെറ്റായ രീതിയിൽ തന്നെ ഗാനം പാടി പൂർത്തിയാക്കുകയായിരുന്നു.
എ.കെ. ആന്റണി, വി.എം. സുധീരൻ, പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ഔദ്യോഗിക ചടങ്ങിലാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചത്. നേരത്തെ മറ്റൊരു പൊതുപരിപാടിയിൽ ദേശീയഗാനം പാടി തെറ്റിച്ച് വിമർശനങ്ങൾ നേരിട്ട പാലോട് രവിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
Content Highlights: Congress members incorrectly sang the Indian national anthem during their foundation day celebrations at the KPCC headquarters in Thiruvananthapuram.
Published: 28 Dec 2025, 05:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented