
തിരുവനന്തപുരം: കേരളത്തില്‍ സംഘടിതമായ ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇല്ലെന്ന് കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി. സംസ്ഥാനത്ത് നിന്ന് ഐ.എസില്‍ ചേര്‍ന്നവരുടേയും മയക്കുമരുന്ന് ഇടപാടുകള്‍ തടയുന്നതിനുള്ള 2020 ലെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകളുടെയും കണക്കുകള്‍ പറഞ്ഞാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
സംസ്ഥാനത്ത് നിന്ന് ഐ.എസില്‍ ചേര്‍ന്നവരുടെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണം സാധൂകരിക്കാനാവില്ലെന്നും നാര്‍ക്കോട്ടിക്ക് കേസുകളില്‍ ഒരു പ്രത്യേക മതത്തിന്റെ അസ്വാഭാവികമായ അനുപാതം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2019 വരെ ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരില്‍ 72 പേര്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി ആ സംഘടനയില്‍ എത്തിപ്പെട്ടതാണ്. അവരില്‍ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകന്‍ പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്ലീം സമുദായത്തില്‍ ജനിച്ചവരാണ്. മറ്റുള്ള 28 പേര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നും തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആ 28 പേരില്‍ 5 പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്നും ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയ ശേഷം ഐ.എസില്‍ ചേര്‍ന്നത്. അതില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തുകയും ഐ.എസില്‍ ചേരുകയും ചെയ്തത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി മതപരിവര്‍ത്തനം നടത്തി തീവ്രവാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകള്‍ 4941 ആണ്. അവയില്‍ പ്രതികളായ 5422 പേരില്‍ 2700 (49.80%) പേര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരും 1869 (34.47%) പേര്‍ ഇസ്ലാംമതത്തില്‍പ്പെട്ടവരും 853 (15.73%) പേര്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരുമാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights: CM Pinarayi Vijayan on love jihad narcotic jihad controversy
Published: 22 Sept 2021, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented