തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. മറ്റേയാള്‍ വിദേശത്തുനിന്ന് വന്നതാണ്. സംസ്ഥാനത്ത് ഇന്ന് 19 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. 

To advertise here,

കാസര്‍കോട്ട് 12 പേരുടെയും പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മൂന്നുപേരുടെയും കണ്ണൂരില്‍ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്ത് ഇതിനോടകം 378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 178 പേര്‍ ചികിത്സയിലുണ്ട്. ആകെ 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,11,468 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 715 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.

86 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15,683 സാമ്പിളുകള്‍ അയച്ചു. ഇതില്‍ 14,829 രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. ഇതുകൊണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കം എന്ന ധാരണ ചില കേന്ദ്രങ്ങളില്‍ എങ്കിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നമ്മുടെ നാട് അത്യസാധാരണമായ ഒരു പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാകട്ടെ എന്ന് ഓരോരുത്തരോടും അഭ്യര്‍ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുക്കൈനീട്ടത്തെ മാറ്റാന്‍ എല്ലാവരും പ്രത്യേകിച്ച് കുട്ടികള്‍ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികള്‍ക്കാണ് മാതൃകകള്‍ സൃഷ്ടിക്കാനാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും വിഷു-അംബേദ്കര്‍ ജയന്തി ആശംസകള്‍ അദ്ദേഹം നേരുകയും ചെയ്തു. 

ഏപ്രിലില്‍ തന്നെ വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുകയാണ്. സക്കാത്തിന്റെ ഘട്ടം കൂടിയാണിത്. ആ മഹത്തായ സങ്കല്‍പവും നമ്മുടെ ഇന്നത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയാക്കി മാറ്റണമെന്നും അഭ്യര്‍ഥിക്കുന്നായി മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവര്‍ക്കും ഒരേ മനസ്സോടെ നിറവേറ്റാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ; 19 പേര്‍ രോഗമുക്തരായി  | Read More..

പ്രവാസികള്‍ തിരിച്ചെത്തിച്ചാല്‍ ടെസ്റ്റും ക്വാറന്റൈനും സംസ്ഥാനം നോക്കും; പ്രധാനമന്ത്രിക്ക് കത്തയച്ചു | Read More..

നാല് പുതിയ പോലീസ് സ്റ്റേഷനുകള്‍ നാളെ മുതല്‍; മൂന്നും വനിതാ സ്റ്റേഷന്‍ | Read More..

നോക്കുകൂലി ആവശ്യപ്പെട്ടാല്‍ കര്‍ശന നടപടി- മുഖ്യമന്ത്രി | Read More..

ഡയാലിസിസ് രോഗികളെ ആശുപത്രിയിലെത്തിക്കും, കേരളത്തിലുള്ള ലക്ഷദ്വീപുകാര്‍ക്ക് ഭക്ഷണം നല്‍കും | Read More..

പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കും, അച്ചടി 75% പൂര്‍ത്തിയായി: മുഖ്യമന്ത്രി  | Read More..

സിഎസ്ആര്‍ സംഭാവന സ്വീകരിക്കാനുള്ള പരിമിതി; പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി | Read More..

കൊറോണ: കേരളത്തിനുള്ള ക്രെഡിറ്റ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്- മുഖ്യമന്ത്രി | Read More..

സ്വിഗ്ഗി 2000 സൗജന്യ ഭക്ഷണ പാക്കറ്റുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിതരണം ചെയ്യും | Read More..

'ഐ.ടി. വകുപ്പിനോട് ചോദിക്കൂ'; സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മറുപടി പറയാതെ മുഖ്യമന്ത്രി  Read More..

content highlights: chief minister pinarayi vijayan press meet over corona cases in kerala