തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് അനുകൂല തരംഗം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമാകുന്നത്.
എൽഡിഎഫ് മന്ത്രിമാരടക്കം പിന്നോട്ട് പോകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പിന്നിലേക്ക് പോയത് എൽഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു. പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂലും കനത്ത പോരാട്ടം നടക്കുമ്പോൾ തമിഴ്‌നാട്ടിൽ ടിവികെ മുന്നേറ്റം നടത്തുകയാണ്. ബംഗാളിൽ ഭരണമാറ്റത്തിന്റെ സൂചനകളാണ് പുറത്തുവരുന്നത്. തമിഴ്നാട്ടിൽ ഡിഎംകെ മൂന്നാം സ്ഥാനത്താണ്. അസമിൽ ബിജെപിക്കാണ് ലീഡ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന്നിടത്തും ഭരണമാറ്റമുണ്ടാകുമെന്നാണ് ഫലസൂചനകൾ. തത്സമയ വിവരങ്ങൾ mathrubhumi.com ൽ അറിയാം.
Content Highlights: 2026 Assembly elections., Coverage includes Kerala, West Bengal, Tamil Nadu, Assam, and Puducherry
Published: 04 May 2026, 06:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented