
തിരുവനന്തപുരം: മോന്സണ് മാവുങ്കല് നടത്തിയ പുരാവസ്തുതട്ടിപ്പുകേസിലെ ഇടനിലക്കാരി അനിത പുല്ലയില് ലോകകേരളസഭ നടക്കവേ നിയമസഭാ സമുച്ചയത്തില് പ്രവേശിച്ച സംഭവത്തില് സഭാ ടി.വി.യെ സഹായിക്കുന്ന കമ്പനിയുടെ കരാര് റദ്ദാക്കിയേക്കും. ഈ കമ്പനിയുടെ പ്രതിനിധിയുടെ സഹായത്തോടെയാണ് അനിത നിയമസഭാ സമുച്ചയത്തില് പ്രവേശിച്ചതെന്നാണ് കണ്ടെത്തല്. സംഭവത്തിലൂടെ ലോകകേരളസഭയ്ക്കും നിയമസഭയ്ക്കും കളങ്കമുണ്ടാക്കിയ സാഹചര്യത്തിലാണ് കമ്പനിക്കെതിരേ നടപടിയെടുക്കാനുള്ള ശുപാര്ശ.
ഇതേക്കുറിച്ചുള്ള റിപ്പോര്ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര് സ്പീക്കര് എം.ബി. രാജേഷിന്റെ പരിഗണനയ്ക്ക് സമര്പ്പിച്ചിട്ടുണ്ടെന്ന് അറിയുന്നു. എന്നാല്, സ്പീക്കര് വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിയശേഷമേ ഇക്കാര്യത്തില് തീരുമാനമെടുക്കൂ. സഭാ ടി.വി.ക്ക് സാങ്കേതികസഹായം നല്കുന്നതാണ് കമ്പനി. സഭാ ടി.വി.യുടെ ഒ.ടി.ടി. പ്ലാറ്റ്ഫോമില് അനിത പുല്ലയിലുമായുള്ള അഭിമുഖം സംപ്രേഷണംചെയ്തതും വിവാദമായി. കരാര് അടിസ്ഥാനത്തില് പ്രവര്ത്തിക്കുന്നതാണ് ഈ കമ്പനി.
Content Highlights: Anitha Pullayil Loka Kerala Sabha Sabha TV
Published: 23 Jun 2022, 06:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented