
തിരുവനന്തപുരം: നിലവിലുള്ള ലോക കേരളസഭ പിരിച്ചുവിടാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് ചേർന്ന ലോക കേരള സഭകൾ കൈക്കൊണ്ട തീരുമാനങ്ങളൊന്നും നടപ്പാക്കാതിരിക്കുകയും പ്രവാസികളുടെ പേരിൽ വലിയ ധൂർത്തും സാമ്പത്തിക ചെലവും ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഗൾഫ് പ്രവാസികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇതിലും ഫലപ്രദമായ പുതിയ ബദൽ സംവിധാനം കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കി. പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കാനും അവരുടെ 'റെമിറ്റൻസ് ഇക്കോണമി'യെ സംസ്ഥാനത്തിന്റെ 'ഇൻവെസ്റ്റ്മെന്റ് ഇക്കോണമി'യായി മാറ്റാനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ഗൾഫ് പ്രവാസികളുടെ നിക്ഷേപ സാധ്യതകളും ക്ഷേമപദ്ധതികളും ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ചെയർമാനും വ്യവസായ, ആഭ്യന്തര, ആരോഗ്യ, ജലസേചന വകുപ്പ് മന്ത്രിമാർ അംഗങ്ങളുമായ ഉന്നതതല മന്ത്രിസഭാ ഉപസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 'ഫെസ്റ്റിവൽ കേരള' സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി ഡൽഹി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിൽ ഇൻവെസ്റ്റേഴ്സ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ, ഇഎസ്എ പ്രദേശങ്ങളിൽനിന്ന് ജനവാസ കേന്ദ്രങ്ങൾ പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാപ്പും നിർദേശങ്ങളും സമർപ്പിക്കുമെന്നും, ലോക മാരിടൈം ദിനം വിപുലമായി ആഘോഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Content Highlights: State cabinet decides to dissolve the existing Loka Kerala Sabha due to lack of implementation and financial waste., A new alternative system will be introduced to ensure the welfare and security of Gulf and other expats., A high-level ministerial sub-committee is formed to coordinate expat investments and welfare schemes., Festival Kerala to be organized across major Indian cities marking the 70th anniversary of Kerala Piravi.
Published: 23 Sept 2026, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented