തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ഇടതു വിദ്യാർഥി സംഘടനകളും സി.ജെ.പിയും നടത്തിയ പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാനത്തും പ്രതിഷേധം കനക്കുന്നു. തിരുവനന്തപുരം മാനവീയം വീധിയിൽ വെച്ച് നടന്ന പരിപാടിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്തു.

To advertise here,

കേരളം തന്റെ നിലപാട് ഇഷ്ടപ്പെടുന്നുവെന്നും കേരളത്തിന് തന്റെ നിലപാടിനെക്കുറിച്ച് അറിയാമെന്നും പ്രകാശ് രാജ് പറഞ്ഞു. ഭീരുക്കൾ പാറ്റയെ പേടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കർണാടകയിലും പ്രതിഷേധറാലി നടന്നു. ബെംഗളൂരു ടൗൺ ഹാളിൽ നിന്ന് ഫ്രീഡം പാർക്കിലേക്കായിരുന്നു റാലി. സി.ജെ.പി.-ഐസ പ്രവർത്തകർ സംയുക്തമായാണ് റാലി നടത്തിയത്. റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു.