കോഴിക്കോട്: കേസരി ഭവനിൽ നടന്ന നവരാത്രി സർഗോത്സവത്തിൽ പങ്കെടുത്ത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. രാഷ്ട്രീയ ആക്രമണങ്ങൾ കേരളത്തിൽ കുറഞ്ഞെന്ന് പരിപാടി ഉദ്ഘാടനംചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ആക്രമണങ്ങൾ കേരളത്തിൽ പൂർണമായി ഇല്ലാതാവുമെന്നുറപ്പാണ്. നാം ഒരുമിച്ച് ജീവിക്കണം. കേരളത്തിൽ എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

രാഷ്ട്രീയ ആക്രമണങ്ങൾ അവസാനിക്കുമ്പോൾ കേരളം വീണ്ടും യഥാർഥ ദൈവത്തിന്റെ സ്വന്തം നാടാവുമെന്നും അദ്ദേഹം പറഞ്ഞു. അക്രമം ഒരിക്കലും നല്ല ചിന്തകളെയും നല്ല മനുഷ്യരെയും സമൂഹത്തെയും സൃഷ്ടിക്കില്ല. ദൈവം ഒന്നാണ്. അതിനെ അല്ലാഹു എന്നോ ക്രിസ്തു എന്നോ അയ്യപ്പൻ എന്നോ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ വിശ്വനാഥ് ആർലേക്കർ, സി. സദാനന്ദൻ എം.പി., എ.കെ. പ്രശാന്ത്, നടി വിധുബാല എന്നിവരും സംസാരിച്ചു. യോഗത്തിൻ്റെ തുടക്കത്തിലും അവസാനവും വന്ദേമാതരം ആറ് ചരണങ്ങൾ പൂർണമായി ആലപിച്ചു