കണ്ണൂർ: ലോക കേരളസഭ നല്ല ആശയമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വലിയ ധൂർത്ത് ഒഴിവാക്കി നല്ലവശങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഉൾക്കൊള്ളാനാണ് ആലോചിക്കുന്നത്. ആർഭാടങ്ങളും ധൂർത്തും അനാവശ്യങ്ങളും ഒഴിവാക്കും. മുൻ സർക്കാർ ലോക കേരളസഭയുടെ മുന്നൊരുക്കത്തിന് കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ലോകമലയാളികളുടെ ചിന്തയും പ്രവർത്തനവും കേരളത്തിന്റെ പൊതുവികസനത്തിന് പ്രയോജനപ്പെടുത്താനും വിദേശരാജ്യങ്ങളിൽ മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാനുമാണ് ലോക കേരളസഭ നടത്തുന്നത്. ലോക കേരളസഭ എന്ന ആശയത്തെയല്ല, നടത്തിപ്പിന്റെ രീതിയെയാണ് എതിർത്തത്. കേരളത്തിന്റെ പൊതുവികസനത്തിനും മുന്നേറ്റത്തിനും സഹായകമാകുന്ന രീതിയിൽ അവരെ സഹകരിപ്പിക്കുകയെന്നത് നല്ല കാര്യമാണ്-മന്ത്രി പറഞ്ഞു.