
തിരുവനന്തപുരം: അച്ഛനെയും അമ്മയെയും മറയില്ലാതെ കാണാൻ അദ്വൈതയ്ക്ക് തുണയാവാൻ സഹായഹസ്തങ്ങൾ. നേത്രഗോളം ഉറപ്പിക്കാനുള്ള ശസ്ത്രക്രിയക്കുള്ള ചെലവിന്റെ ആദ്യഘട്ടസഹായം ലഭിച്ചുതുടങ്ങി. കരഞ്ഞാൽ നേത്രഗോളം പുറത്തേക്കുവരുന്ന ഒരുവയസ്സുകാരിയുടെ ദുരിതം കഴിഞ്ഞദിവസം ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു. ശനിയാഴ്ച മാത്രം അഞ്ചുലക്ഷത്തോളം രൂപയുടെ വാഗ്ദാനം ലഭിച്ചിട്ടുണ്ട്.
തുടർചികിത്സകൾക്കായി കൊച്ചി അമൃതാ ആശുപത്രിയിലേക്ക് ഞായറാഴ്ച കുഞ്ഞിനെ കൊണ്ടുപോകും. 22-നാണ് ശസ്ത്രക്രിയ. ആശുപത്രി ചെലവുതന്നെ 20 ലക്ഷം രൂപവരും.
അദ്വൈതയുടെ ഇരട്ടസഹോദരി അർത്ഥിത കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചു. പത്താം മാസത്തിലാണ് അദ്വൈതയുടെ നേത്രഗോളം കരയുമ്പോൾ പുറത്തേക്കുവരാൻ തുടങ്ങിയത്. ഓരോതവണ പുറത്തേക്കുവരുമ്പോഴും എസ്എടിയിൽവെച്ച് കണ്ണാശുപത്രിയിലെ ഡോക്ടർമാരാണ് നേത്രഗോളങ്ങൾ തുന്നിവെച്ചത്. ഉണർന്നിരിക്കുമ്പോൾ ഡോക്ടർമാരുടെ നിർദേശപ്രകാരം കണ്ണുകൾ ബാൻഡേജ് ഉപയോഗിച്ച് താങ്ങിനിർത്തിയിരിക്കുകയാണ്.
സന്മനസ്സുള്ളവർക്ക് അദ്വൈതയുടെ ചികിത്സയ്ക്കായി സഹായിക്കാം. സായികൃഷ്ണന്റെപേരിൽ എസ്ബിഐയുടെ നെല്ലിമൂട് ശാഖയിലുള്ള അക്കൗണ്ടിലേക്ക് പണം നൽകാം. അക്കൗണ്ട് നമ്പർ 44558202029. ഐഎഫ്എസ്‌സി SBIN0070544. യുപിഐ ഐഡി mr.saikrishnans@sbi.
Content Highlights: Public Support Surges for Advaita's Vision Restoration Surgery
Published: 19 Oct 2025, 07:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented