കൊച്ചി: അപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ.) ടൈപ്പ് വൺ ബാധിച്ച മിയ മരിയയ്ക്ക് (ഏഴുമാസം) കൊച്ചി അമൃത ആശുപത്രിയിൽ ജീൻ തെറപ്പി ചികിത്സ പൂർത്തിയാക്കി. ചികിത്സയ്ക്ക് ആവശ്യമായ 16.5 കോടി രൂപ വെറും മൂന്ന് ദിവസംകൊണ്ട് പൊതുജനങ്ങളുടെ സഹായത്തോടെ സമാഹരിച്ചിരുന്നു.
രോഗം മൂർച്ഛിക്കാതിരിക്കാനാണ് ജീൻ തെറപ്പി നൽകിയത്. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. രശ്മി രവീന്ദ്രൻ, പീഡിയാട്രിക് പൾമൊണറി വിഭാഗം മേധാവി ഡോ. സജിത്ത് കേശവൻ എന്നിവരടങ്ങുന്ന വിദഗ്ധ സംഘം നേതൃത്വം നൽകി.
മൂവാറ്റുപുഴ ആയവന സ്വദേശിനിയായ മിയയുടെ ചികിത്സയ്ക്കുവേണ്ട ഭീമമായ തുക കണ്ടെത്തുന്നതിനായി കുടുംബം സഹായം തേടിയതോടെയാണ് ആയിരക്കണക്കിന് ആളുകൾ സഹായഹസ്തവുമായി രംഗത്തെത്തിയത്.
നിലവിൽ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള മിയയ്ക്ക് തുടർചികിത്സയും പുനരധിവാസ പരിചരണവും തുടരും.
Content Highlights: Seven-month-old Mia Maria successfully received gene therapy for SMA Type 1 at Kochi Amrita Hospital., Rs 16.5 crore was raised in just three days through public donations., The treatment was led by an expert medical team including Dr. K.P. Vinayan and Dr. Rashmi Raveendran.
Published: 20 Aug 2026, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented