തിരുവനന്തപുരം: വിനോദസഞ്ചാരവകുപ്പിന്റെ മിയാവാക്കി വനവത്കരണപദ്ധതി അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാകാത്ത വകുപ്പിലെ ഫിനാന്‍സ് ഓഫീസര്‍ സന്തോഷിന് നോട്ടീസയക്കാന്‍ ലോകായുക്തനിര്‍ദേശം. നോട്ടീസിനെത്തുടര്‍ന്ന് ടൂറിസം സെക്രട്ടറി അടക്കമുള്ളവര്‍ ഹാജരായെങ്കിലും ഫിനാന്‍സ് ഓഫീസര്‍ ഹാജരാകാത്തതാണ് ലോകായുക്തയെ ചൊടിപ്പിച്ചത്.
ടൂറിസം വകുപ്പിന്റെ കെ ഡിസ്‌ക് പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കിയ മിയാവാക്കി വനവത്കരണത്തില്‍ കോടികളുടെ അഴിമതി നടന്നതായാണ് ഹര്‍ജിയിലെ ആരോപണം. ഹരിതകേരള മിഷന്‍ നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതിയെക്കാള്‍ പലമടങ്ങ് രൂപ ചെലവഴിച്ചിട്ടും മിയാവാക്കി വേണ്ടത്ര വിജയിച്ചില്ലെന്നാണ് ആരോപണം. മിയാവാക്കി വനവത്കരണം നടത്തി പരിചയമില്ലാത്ത കമ്പനിക്കായിരുന്നു കരാര്‍. മാനദണ്ഡങ്ങള്‍ ലംഘിച്ച് നല്‍കിയ കരാറില്‍ ക്രമക്കേടും അഴിമതിയും നടന്നതായും പറയുന്നു.
20 സെന്റ് ഭൂമിയില്‍ മിയാവാക്കി വനവത്കരണം നടത്താന്‍ സര്‍ക്കാര്‍ 3.7 കോടി രൂപയാണ് ചെലവഴിച്ചത്. ഇ ടെന്‍ഡറായാണ് അപേക്ഷ ക്ഷണിച്ചിരുന്നത്.
കേരളത്തില്‍ എവിടെയെങ്കിലും കുറഞ്ഞത് മൂന്നുവര്‍ഷം മിയാവാക്കി വനവത്കരണം നടത്തി വിജയിച്ച വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ മാത്രമേ കരാര്‍ നല്‍കാവൂവെന്ന വ്യവസ്ഥ അട്ടിമറിക്കാന്‍ കരാര്‍ ഇ ടെന്‍ഡറില്‍നിന്ന് സാധാരണ ടെന്‍ഡറിലേക്ക് മാറ്റി. ഇതിലൂടെ സര്‍ക്കാരിന് 47,505 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ആരോപണം.
കേരളത്തിലെ മാധ്യമങ്ങളില്‍മാത്രം പരസ്യം നല്‍കിയത് ഇതരസംസ്ഥാനത്തിലെ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. നാച്വര്‍ ഗ്രീന്‍ ഗാര്‍ഡന്‍, കള്‍ച്ചര്‍ ഷോപ്പി, ഇന്‍വിസ് മള്‍ട്ടിമീഡിയ എന്നീ മൂന്നുസ്ഥാപനങ്ങള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ നല്‍കിയത്.
Content Highlights: 3.7 crore rupees to afforest 20 cents; Miyawaki corruption case in Lokayukta
Published: 03 Nov 2022, 06:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented