
കൊച്ചി: 'ഒരു തൈ ഒരു തൈ ഒരായിരം തൈ... ഒന്നിച്ചൊന്നായി നട്ടീടാം... ഒന്നിച്ചൊന്നായി നട്ടീടാം...' ഒരായിരം തൈ ഒന്നിച്ച് നടാമെന്ന പാട്ടുപാടി ആലുവ കീഴ്മാട് അന്ധവിദ്യാലയത്തില്‍ പതിനാറ് മരതൈകള്‍ പതിനാറ് അധ്യാപകരും വിദ്യാര്‍ഥികളും ഒന്നിച്ച് നട്ടപ്പോള്‍ മാതൃഭൂമിക്ക് ഇത് അഭിമാന നിമിഷം. മാതൃഭൂമി സീഡ് 16-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് 16 അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കീഴ്മാട് പതിനാറ് മരത്തൈകള്‍ നട്ട് മിയാവാക്കി വനം ഒരുക്കിയത്.
മാതൃഭൂമി സീഡ് മിയാവാക്കി വനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ നടന്നു. ഡോ. വി.പി ഗംഗധരന്‍ മിയാവാക്കി വനം നടലിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചടങ്ങില്‍ മുഖ്യാതിഥിയായി.
ഒരോ മിനിറ്റിലും നാം ശ്വസിക്കുന്ന വായുവിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് നാം മനസിലാക്കേണ്ടതുണ്ടെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് വി പി ഗംഗാധരന്‍ പറഞ്ഞു.. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി സീഡ് എന്ന പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ ഇതൊരു പരിപാടി മാത്രമായാണ് കണ്ടിരുന്നത്. പരിസ്ഥിതി മലിനീകരണവും മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലാണ് നമ്മുടെ പോക്കെങ്കില്‍ ഏകദേശം മുപ്പത് വര്‍ഷം കഴിയുമ്പോള്‍ സീഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായി മാറും. സീഡിലൂടെ മാതൃഭൂമി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും സീഡിന്റെ മിയാവാക്കി വി.പി. ഗംഗാധരന്‍ പറഞ്ഞു.
പ്രകൃതിയെ മലിനമാക്കുന്നതില്‍ നമുക്ക് ഓരോരുത്തര്‍ക്കും പങ്കുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ഒരു ടിഷ്യു പേപ്പറിന്റെ പകുതി കീറിയെടുത്ത് മൂക്ക് തുടക്കുന്ന ആളാണ് ഞാന്‍. എല്ലാവരും ചോദിക്കാറുണ്ട് എന്തിനാണ് ഇത്രയും പിശുക്ക് കാണിക്കുന്നതെന്ന്. എന്നാല്‍, ഒരു ടിഷ്യ പേപ്പര്‍ ബോക്‌സ് ഉണ്ടാക്കുന്നതിന് പോലും വലിയ റിസോഴ്‌സസ് വേണം. എല്ലാം ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ പഠിക്കണം. ലോക പരിസ്ഥിതിദിനം ഇന്നൊരു ദിവസം മാത്രമായല്ല ആഘോഷിക്കേണ്ടത്. വായു-ജല-പരിസ്ഥിതി മലിനീകരണങ്ങളെപ്പറ്റിയാണ് മാതൃഭൂമി സീഡ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
മാതൃഭൂമി കൊച്ചി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ഫെഡറല്‍ ബാങ്ക് സി.എസ്.ആര്‍. വൈസ് പ്രസിഡന്റ് കെ.വി. ഷാജി ചടങ്ങില്‍ അധ്യക്ഷനായി. മാതൃഭൂമി വൈസ് പ്രസിഡന്റ് പി.വി. മിനി, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് രഞ്ജി അലക്‌സ്, എറണാകുളം ഡി.ഡി.ഇ ഹണി ജി. അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: mathrubhumi seed organised students to plant miyawaki forest
Published: 05 Jun 2024, 06:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented