100 മുതൽ 200 വർഷങ്ങൾ കൊണ്ട് രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ 25 വർഷം കൊണ്ട് സൃഷ്ടിച്ചെടുക്കുന്നൊരു ജാപ്പനീസ് മാതൃക, 'മിയാവാക്കി'. ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിറ മിയാവാക്കിയാണ് ഈ ആശയത്തിന് പിന്നിൽ. ജപ്പാനിലും മറ്റ് ഒട്ടേറെ രാജ്യങ്ങളിലുമാി ഒട്ടനേകം ചെറുകാടുകൾ കുറഞ്ഞ കാലയളവിൽ മിയാവാക്കി സൃഷ്ടിച്ചെടുത്തു. സ്ഥലപരിമിധി വലിയൊരു പ്രശ്നമല്ലെന്നതാണ് മിയാവാക്കിയുടെ പ്രധാന സവിശേഷത. ആഗോളതാപനം ചെറുക്കാനും സുനാമിയെ പ്രതിരോധിക്കാനും പല രാജ്യങ്ങളും മിയാവാക്കി മാതൃക പിന്തുടരുന്നുണ്ട്. അകിറ മിയാവാക്കിടെ സ്പർശം നമ്മുടെ കൊച്ചുകേരളത്തിലുമുണ്ട്. കുറച്ച് വർഷങ്ങൾ കൊണ്ട് നൂറുകണക്കിന് മിയാവാക്കികൾ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ഹരി.
നഗരത്തിന് നടുവിലൊരു കാടുണ്ടാക്കി അതിനുള്ളിലാണ് ഹരിയുടെ താമസം. കേരളത്തിന് പുറത്തും അദ്ദേഹവും ടീമും മിയാവാക്കി വനങ്ങൾ സൃഷ്ടിച്ചെടുത്തു. ചെറിയ ചെലവിൽ കുറച്ച് സ്ഥലത്ത് മിയാവാക്കി ഒരുക്കാനാകുമെന്ന് ഹരി പറയുന്നു. 'മിയാവാക്കി'യെക്കുറിച്ച് കൂടുതലറിയാൻ
അകിറ മിയാവാക്കി ജപ്പാനിലെത്തി സന്ദർശിച്ച അനുഭവവും ഹരി മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെച്ചു.

To advertise here,