ചണ്ഡീഗഢ്: ഹരിയാണയിൽ വൻ ജിഎസ്ടി തട്ടിപ്പ്. ധൻരാജ് പാൻമസാല കേന്ദ്രത്തിൽ 116 കോടി രൂപയുടെ സെസ്സ് തട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെൻട്രൽ ജി.എസ്.ടി. (CGST) പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ ധനമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

To advertise here,

ഹരിയാണയിലെ റവാരി മേഖലയിൽ പ്രവർത്തിക്കുന്ന പാൻ മസാല നിർമാണ യൂണിറ്റിനെക്കുറിച്ച് സിജിഎസ്ടി ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫരീദാബാദ് ഓഫീസിന് കീഴിലുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 116.48 കോടി രൂപയുടെ വൻ നികുതി വെട്ടിപ്പ് കണ്ടെത്തിയത്.

ആരോഗ്യസുരക്ഷാ, ദേശീയ സുരക്ഷാ നിയമം എച്ച്.എസ്.എൻ.എസ്. ആക്ട് പ്രകാരം സെസ്സ് നൽകേണ്ടതുണ്ട്, ഇത് ഈ സ്ഥാപനം അടച്ചിട്ടില്ല. സർക്കാരിലേക്ക് അടയ്ക്കേണ്ട സെസ്സ് ഒഴിവാക്കാൻ നാല് വെർട്ടിക്കൽ പാക്കിങ് മെഷീനുകൾ രഹസ്യമായി പ്രവർത്തിപ്പിക്കുകയായിരുന്നു. നവംബർ 16-ന് നടന്ന പരിശോധനയെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തു. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.