
ന്യൂഡൽഹി: നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ ഇന്ത്യയിലെത്തി. ശനിയാഴ്ച രാവിലെ കൊൽക്കത്തയിൽ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ ഡൽഹിയിലെത്തി. വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും.
മാർക്കോ റൂബിയോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധ സഹകരണം എന്നിവയുൾപ്പെടെയുള്ള നിർണായക മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ക്വാഡ് പങ്കാളിത്തത്തിലും ശ്രദ്ധയൂന്നിക്കൊണ്ടുള്ളതാണ് റൂബിയോയുടെ സന്ദർശനമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു.
ഞായറാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി റൂബിയോ കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊർജം, സഹകരണം, നിക്ഷേപം തുടങ്ങിയ നിർണായകമേഖലകളുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തും.
സമുദ്രസുരക്ഷ, വിതരണശൃംഖല, ഉയർന്നുവരുന്ന ആഗോള വെല്ലുവിളികൾ എന്നിവയുടെ പശ്ചാത്തലത്തിൽ ക്വാഡ് അംഗരാജ്യങ്ങൾ(ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ) സഹകരണം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ റൂബിയോയുടെ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്.
Content Highlights: Marco Rubio makes his first official visit to India as US Secretary of State., Bilateral discussions focus on trade, defense, and emerging technology., Key meetings scheduled with PM Narendra Modi and External Affairs Minister S. Jaishankar., Active participation in the upcoming Quad foreign ministers' summit in Delhi.
Published: 23 May 2026, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented