കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി. വനിതാ എം.എൽ.എ കീടനാശിനി ഉള്ളിൽച്ചെന്നതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. ഹിൻഗൽഗഞ്ച് എം.എൽ.എ. രേഖ പത്രയെ വെന്റിലേറ്ററിലേക്ക് മാറ്റി. നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച സർക്കാർ ഉടമസ്ഥതയിലുള്ള ബസിർഹട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽനിന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കീടനാശിനി ഉള്ളിൽച്ചെന്നതിനെത്തുടർന്നുണ്ടായ വിഷബാധയാണെന്നാണ് മെഡിക്കോ-ലീഗൽ റിപ്പോർട്ടിലെ സൂചന.
നവംബർ 21-ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രേഖ പത്രയ്ക്ക് വീട്ടിൽവെച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. ആദ്യം ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയത്. എന്നാൽ, വീട്ടുവളപ്പിൽവെച്ച് കാർഷിക ആവശ്യത്തിനുള്ള വിഷപദാർഥം ഉള്ളിൽച്ചെന്നതായാണ് മെഡിക്കൽ റിപ്പോർട്ടെന്ന് വിവരങ്ങളുണ്ട്. കൃഷിക്ക് ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനി ഉള്ളിൽച്ചെന്നതെന്നാണ് സംശയം.
നിലവിൽ ആശുപത്രിയിലെ ഇന്റൻസീവ് തെറാപ്പി യൂണിറ്റിലാണ് രേഖ. മരുന്നുകളോടും മറ്റും പ്രതികരിക്കുന്നില്ലെന്നും കണ്ണ് തുറന്നിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, മെഡിക്കൽ റിപ്പോർട്ടിലെ കീടനാശിനി വിഷബാധയെന്ന ആരോപണം പശ്ചിമബംഗാൾ ആരോഗ്യമന്ത്രി ശരദ്വത് മുഖർജി തള്ളി. ഭക്ഷ്യവിഷബാധയാണെന്നാണ് അദ്ദേഹം പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നു.
ആരോഗ്യനില വഷളായതോടെ കുടുംബാംഗങ്ങളാണ് അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ബസിർഹട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും അവിടെനിന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
Published: 22 Nov 2026, 09:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented