അണലി (ഫയൽ ചിത്രം) | ഫോട്ടോ: ജാഫർ പാലോട്ട്
ചെന്നൈ: ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം നാഗപൂജ നടത്തിയ 54-കാരന്റെ നാവില്‍ പാമ്പ് കടിച്ചു. തമിഴ്നാട് ഈറോഡിലാണ് സംഭവം. കര്‍ഷകനായ രാജയ്ക്കാണ് അണലിയുടെ കടിയേറ്റത്. ആശുപത്രിയിലെത്തിച്ച ഇയാളുടെ നാവ് പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു.
രാജ സ്ഥിരമായി പാമ്പ് കടിയേല്‍ക്കുന്നത് ദുഃസ്വപ്നം കാണാറുണ്ടായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം തേടിയാണ് രാജ ജോത്സ്യനെ സമീപിച്ചത്. നാഗപൂജ നടത്താനായിരുന്നു ജോത്സ്യന്റെ നിർദേശം. ഇതിനായി സര്പ്പമുള്ള ഒരു കാവും അയാള്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് സര്പ്പത്തിന് മുന്നില്‍ നാവ് പുറത്തേക്ക് നീട്ടിയായിരുന്നു പൂജ. ഇതിനിടെ നൊടിയിടയില്‍ അണലി രാജയുടെ നാവിന് കടിക്കുകയായിരുന്നു.
കടിയേറ്റ് ബോധക്ഷയം സംഭവിച്ച അദ്ദേഹത്തെ കാവിലെ പൂജാരിയാണ് ആശുപത്രിയിലെക്കെത്തിച്ചത്. നാവില്‍നിന്ന് കടുത്ത രക്തസ്രാവത്തോടെയാണ് രാജയെ ആശുപത്രിയിലെത്തിച്ചതെന്ന് ഈറോട് മണിയന് ആരോഗ്യകേന്ദ്രത്തിലെ ഡോ. സെന്തില്‍ കുമാരന് വ്യക്തമാക്കി. വിഷം സാരമായി നാക്കിനെ ബാധിച്ചതായും ജീവന് രക്ഷിക്കുന്നതിന് വേണ്ടി നാവ് മുറിച്ചുമാറ്റിയതായും അദ്ദേഹം പറഞ്ഞു.
Content Highlights: Tamil Nadu man loses tongue to snake bite after following astrologer's advice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..