
ലഖ്‌നൗ: ചീറിപ്പായുന്ന കാറുകൾക്ക് പകരം മീൻപിടിക്കാനുള്ള വലകളുമായി ഗംഗാ എക്‌സ്പ്രസ്‌വേയിൽ പ്രദേശവാസികൾ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു.
ഉത്തർപ്രദേശിലെ ഉന്നാവോയിലെ എക്‌സ്പ്രസ്‌വേയുടെ ഇന്റർചേഞ്ചിലാണ് സംഭവം. കനത്തമഴ പെയ്തതിന് പിന്നാലെ ഇവിടെയാകെമാനം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഈ വെള്ളക്കെട്ടിൽനിന്ന് മീൻപിടിക്കാനാണ് വലയും ചൂണ്ടയുമായി ആളുകൾ ഇവിടേക്ക് എത്തിയത്.
ടോൾ ഗേറ്റിനെ ചുറ്റി, വ്യാവസായിക ഇടനാഴിയിലേക്ക് നയിക്കുന്ന സർവീസ് റോഡുകളിലൂടെ വെള്ളക്കെട്ടിൽ ആളുകൾ വലയുമായി നീങ്ങുന്നതിന്റെയും മീൻ പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലെ മീമുകൾക്ക് വഴിതെളിച്ചതിനൊപ്പം രാഷ്ട്രീയവിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിവിധ ജില്ലകളിൽ കനത്തമഴയാണ് പെയ്യുന്നത്. തുടർന്ന് പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുമുണ്ട്. മീററ്റ് മുതൽ പ്രയാഗ്‌രാജ് വരെയുള്ളതാണ് ഗംഗാ എക്‌സ്പ്രസ്‌വേ. 36,000 കോടിയിലേറേ ചെലവഴിച്ചാണ് നിർമിച്ചത്.
അതേസമയം, നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കനത്തമഴ പെയ്തത് കൊണ്ടല്ലെന്നും ഡ്രെയിനേജ് സംവിധാനങ്ങളുടെ പരാജയംകൊണ്ടാണെന്നും വിമർശനം ഉന്നയിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.
Content Highlights: Heavy rainfall causes severe waterlogging at the Ganga Expressway interchange in Unnao, Uttar Pradesh., Locals are seen using fishing nets and rods in the flooded toll plaza and service roads., The incident has gone viral on social media, sparking memes and political controversy., The Ganga Expressway, built at a cost of over Rs 36,000 crore, connects Meerut to Prayagraj.
Published: 28 Sept 2026, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented