മധുര: തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിക്കുന്ന തായ്മാമൻ തങ്കമോതിരം തിട്ടത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിച്ചു.

To advertise here,

ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കുമെന്നത്. അമ്മമാരുടെ മടിയിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കയ്യിൽ മുട്ടുകുത്തിനിന്ന് മോതിരം ഇടുവിക്കുന്ന വിജയ്‌യുടെ ദൃശ്യങ്ങൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

ഈ വർഷം ജൂൺ 22-നുശേഷം ജനിച്ചകുട്ടികൾക്കാണ് ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരം ലഭിക്കുക. ജൂൺ 22 മുതൽ സെപ്റ്റംബർ 22-വരെ ജനിച്ച കുട്ടികൾക്ക് 107 കേന്ദ്രങ്ങൾ വഴി മോതിരം വിതരണംചെയ്യും. തിങ്കളാഴ്ച മുതൽ ജനിക്കുന്ന കുട്ടികൾക്ക് ആശുപത്രി വിടുമ്പോൾ മോതിരം ലഭിക്കും.

തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുട്ടികൾക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1.28 ലക്ഷം സ്വർണ മോതിരങ്ങളാണ് നൽകുന്നത്. ഇതിനായി 755.83 കോടിരൂപ നീക്കിവെച്ചിട്ടുണ്ട്.