
ചെന്നൈ: തമിഴ്‌നാട്ടിൽ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരാലാപനമുണ്ടായില്ല. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെയും തമിഴ് തായ്‌വാഴ്ത്ത് അവസാനത്തേക്കു മാറ്റുന്നതിനെയുംചൊല്ലി പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ഇത്.
ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ടം ഉൾപ്പെടെ 13,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ചെന്നൈയിലെത്തിയത്. മദ്രാസ് ഐ.ഐ.ടി. കാംപസിലെ കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ആദ്യം ദേശീയഗാനവും രണ്ടാമത് തമിഴ് തായ്‌വാഴ്ത്തുമാണ് ആലപിച്ചത്.
തമിഴ് സംബോധനയോടെ ഇംഗ്ലീഷിൽ തുടങ്ങി ഹിന്ദിയിലേക്കു മാറിയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. തമിഴും ഇംഗ്ലീഷും ഇടകലർത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. മൂന്നാമതായിരുന്നു, തമിഴ് തായ്‌വാഴ്ത്ത്.
പ്രതിഷേധമുയർന്നെങ്കിലും ഗവർണർ പങ്കെടുത്ത പല ചടങ്ങുകളിലും ഇത് ആവർത്തിക്കപ്പെട്ടു. തമിഴ്‌നാട്ടിലെ ചടങ്ങുകളിൽ തമിഴ് തായ്‌വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന് കാണിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കുകയും നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
ഔദ്യോഗിക പരിപാടികളിൽ തമിഴ് തായ്‌വാഴ്ത്ത് ആദ്യം ആലപിക്കുന്നതിന് തടസ്സമൊന്നുമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
Content Highlights: A ceremony in Tamil Nadu attended by Prime Minister Narendra Modi, Governor R.N. Ravi, and Chief Minister C. Joseph Vijay did not include the singing of "Vande Mataram," amidst protests over the order of anthem renditions. The event marked the inauguration of development projects worth ₹13,000 crore, including Chennai Metro Rail's second phase, with the national anthem and "Tamil Thai Vazhthu" sung in that order.
Published: 12 Oct 2026, 08:23 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented