ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യവും നിഷ്പക്ഷവുമാകണമെന്ന് പ്രമുഖ യുട്യൂബറും കേന്ദ്രസർക്കാർ വിമർശകനുമായ ധ്രുവ് റാഠി. തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമാകാനാണ് താൻ ഇന്ത്യയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് കസ്റ്റഡിയിൽനിന്ന് പുറത്തുവന്നശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ചോർച്ച എന്നത് ജനാധിപത്യ സംവിധാനത്തിന് വലിയ ഭീഷണിയാണെന്നും ഇത്തരം നടപടികൾ തുടർന്നാൽ രാജ്യം ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 2014-ന് മുൻപുള്ള അവസ്ഥയിൽനിന്ന് മാറി 2024-ഓടെ രാജ്യം കൂടുതൽ ഏകാധിപത്യരീതികളോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും ധ്രുവ് റാഠി ആരോപിച്ചു.
തന്റെ പൗരത്വത്തെക്കുറിച്ചും സമരത്തിലെ സാന്നിധ്യത്തെക്കുറിച്ചും ആളുകൾ വ്യാജപ്രചാരണങ്ങൾ നടത്തിയിരുന്നുവെന്നും അത് തെറ്റാണെന്ന് തെളിയിക്കാനാണ് പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പരസ്യപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പോലീസിന്റെ ഭാഗത്തുനിന്ന് തനിക്കെതിരെ ക്രൂരമായ പെരുമാറ്റമാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നില്ല, മറിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ധ്രുവ് റാഠി പറഞ്ഞു. യൂണിഫോം ധരിക്കാത്തവരുൾപ്പെടെ ഇരുപതോളം ആളുകൾ വീട്ടിൽ ഇരച്ചുകയറിവന്ന് തന്നെ കൊണ്ടുപോകുകയായിരുന്നു. വീട്ടുകാർക്ക് പ്രതികരിക്കാനുള്ള സമയം പോലും അവർ നൽകിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതിനു മുൻപേ തന്നെ കസ്റ്റഡിയിലെടുത്തുവെന്നും ധ്രുവ് പറഞ്ഞു.
Content Highlights: Dhruv Rathee joined protests demanding a transparent and neutral Election Commission., Warned that vote leakage and authoritarian trends threaten Indian democracy., Presented passport and documents to counter fake citizenship propaganda., Accused police of violent behavior and treating his detention like a kidnapping.
Published: 11 Oct 2026, 08:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented