ബെംഗളൂരു: രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കാണ് രാജ്യം സാക്ഷിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും താനും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നെന്നും തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കും അഞ്ചുമണിക്കുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രതിനിധിസംഘം ചീഫ് ജസ്റ്റിസിനോട് എന്തെങ്കിലും പ്രത്യേക നടപടി ആവശ്യപ്പെടില്ല, പകരം ആശങ്കകൾ പങ്കുവെക്കുകയാകും ചെയ്യുക. നമുക്ക് അദ്ദേഹത്തോടൊന്നും ആവശ്യപ്പെടാനാകില്ല. തൊഴുകയ്യോടെ അദ്ദേഹത്തോട് അഭ്യർഥിക്കും, ഖാർഗെ പറഞ്ഞു.

'ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാസ്ഥാപനമാണ്. അവർ സ്വതന്ത്രരാണ്. അവർക്ക് സ്വതന്ത്രമായ തീരുമാനങ്ങൾ കൈക്കൊള്ളാനാകും. എന്നാൽ, അദ്ദേഹം അവരെ സ്വതന്ത്രമായി തീരുമാനം എടുക്കാൻ അനുവദിക്കുന്നില്ല, ഖാർഗെ ആരോപിച്ചു.