ന്യൂഡൽഹി: ഡൽഹിയിൽ രാത്രിയിലും പ്രതിഷേധം. എസ്.എഫ്.ഐ. വനിതാ പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘഷത്തിൽ കലാശിച്ചു. രാവിലെ പ്രതിഷേധിച്ചതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത എസ്.എഫ്.ഐ. അഖിലേന്ത്യാ നേതാവ് ഐഷ ഘോഷിന്റെ നേതൃത്വത്തിൽ വനിതാ പ്രവർത്തകർ ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തുകയായിരുന്നു.
പോലീസ് ബസിന് മുൻഭാഗത്ത് കയറിനിന്നും റോഡിൽ കിടന്നും പ്രവർത്തകർ പ്രതിഷേധിച്ചു. വിവിധ ഇടതു സംഘടനകളും സിജെപിയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാവിലെ മുതൽ രാജ്യതലസ്ഥാനത്ത് കടുത്ത പ്രതിഷേധം നടത്തിവരുന്നുണ്ട്. എന്നാൽ, പോലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു വൈകുന്നേരത്തെ എസ്.എഫ്.ഐ. പ്രതിഷേധം. പ്രതിഷേധക്കാരെ കനത്ത പോലീസ് കാവലിൽ വാഹനത്തിലേക്ക് കയറ്റി. എന്നാൽ, ബസിന് മുകളിൽക്കയറിനിന്ന് മറ്റു പ്രതിഷേധക്കാർ ബസ് തടയുകയായിരുന്നു.
രാജ്യ തലസ്ഥാനത്ത് ഇടയ്ക്കിടെ, ഇടവിട്ടുള്ള ഒറ്റയ്ക്കുള്ളതോ ചെറു സംഘങ്ങളോ ആയ പ്രതിഷേധങ്ങളാണ് പലയിടങ്ങളിലും ഉണ്ടാകുന്നത്. കനത്ത കാവലാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. പോലീസും അർധ സൈനിക വിഭാഗവും നിരന്തരം നിരീക്ഷിച്ചുവരികയാണ്.
Content Highlights: SFI women activists staged a late-night protest march to Jantar Mantar in Delhi., Protestors clashed with Delhi Police, blocking and climbing on top of police buses., The demonstration followed earlier protests demanding the resignation of Gyanesh Kumar.
Published: 11 Oct 2026, 10:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented