ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ അറസ്റ്റില്‍ കഴിയുന്ന തീസ്ത സെതല്‍വാദ് നല്‍കിയ ഇടക്കാല ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് സര്‍ക്കാരിനാണ് നോട്ടീസ്. വ്യാഴാഴ്ച നിലപാട് അറിയിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
അടിയന്തിരമായി ഹര്‍ജി കേള്‍ക്കണമെന്ന തീസ്തയുടെ ആവശ്യം ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. അറസ്റ്റിന് ആധാരമായ എഫ്‌ഐആറില്‍, സുപ്രീംകോടതി വിധിയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഒഴികെ മറ്റൊന്നും ഇല്ലെന്ന് തീസ്ത സെതല്‍വാദിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. വിചാരണകോടതി ജാമ്യം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിയില്‍ നോട്ടീസ് അയച്ചുവെങ്കിലും സെപ്റ്റംബര്‍ 19-ന് കേള്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കപില്‍ സിബല്‍ അറിയിച്ചു. ഈ സാഹചര്യത്തത്തില്‍ തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് തീസ്ത സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.
Content Highlights: Supreme Court seeks Gujarat govt's reply on activist Teesta Setalvad's bail plea
Published: 22 Aug 2022, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented