ചെന്നൈ: മുതുമല കടുവാ സങ്കേതത്തിൽ കടുവയുടെ പിന്നാലെ ഓടിയ മന്ത്രി വണ്ണി അരശിന്റെ പേരിൽ നടപടിയാവശ്യപ്പെട്ട് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി (എൻ.ടി.സി.എ.)യ്ക്കു പരാതി. മന്ത്രിക്കെതിരേ നടപടി വേണമെന്ന് വിവിധ രാഷ്ട്രീയനേതാക്കളും ആവശ്യപ്പെട്ടു.
മന്ത്രിയും കുടുംബവും അനധികൃതമായി കടുവാസങ്കേതത്തിൽ പ്രവേശിച്ചെന്നും സംരക്ഷിത വന്യജീവികൾക്ക് ശല്യമുണ്ടാക്കുന്നരീതിയിൽ പെരുമാറിയെന്നു കാണിച്ച് 'വി ദ ലീഡേഴ്‌സ്' ഫൗണ്ടേഷന്റെ ബി. വിക്രമാണ് എൻ.ടി.സി.എ.യ്ക്ക് പരാതി നൽകിയത്.
മന്ത്രിയുടെ പേരിൽ നടപടി വേണമെന്ന് എ.എം.എം.കെ. നേതാവ് ടി.ടി.വി. ദിനകരനും ബി.ജെ.പി. നേതാവ് നാരായൺ തിരുപ്പതിയും ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം നീലഗിരി സന്ദർശനവേളയിലാണ് മന്ത്രി വണ്ണി അരശ് കടുവയുമൊത്തുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ബന്ദിപുർ കടുവാ സങ്കേതത്തിൽനിന്നുള്ള ആനയുടെ ദൃശ്യവും അതോടൊപ്പമുണ്ടായിരുന്നു. മന്ത്രി താമസിച്ച റിസോർട്ടിന്റെ സമീപത്തുനിന്നാണ് കടുവയുടെ വീഡിയോ എടുത്തതെന്നും മുതുമല കടുവാ സങ്കേതത്തിൽനിന്നുള്ള ദൃശ്യമല്ല അതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.
Content Highlights: Complaint filed with the National Tiger Conservation Authority (NTCA) against Minister Vanni Arasu., Accused of illegally entering the Mudumalai Tiger Reserve and disturbing wildlife., AMMK leader TTV Dhinakaran and BJP leader Narayanan Thirupathy demand strict action., Forest department clarifies that the video was shot near the resort, not inside the tiger reserve.
Published: 17 Nov 2026, 09:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented